Categories: latest news

കുടുംബചിത്രമായി വിസ്മയ മോഹന്‍ലാല്‍, റിലീസ് ഓഗസ്റ്റ് 7 ന്

വിസ്മയ മോഹന്‍ലാല്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് തുടക്കം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 7 ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചു. വിസ്മയയുടെ കഥാപാത്രത്തെ മനസിലാക്കാന്‍ സാധിക്കുന്നതാണ് പോസ്റ്റര്‍.

ഒരു നായയ്ക്ക് പിന്നാലെ ഓടുന്ന വിസ്മയയെയാണ് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുടുംബ ചിത്രമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് നേരത്തെ പറഞ്ഞിട്ടുണ്ട്.

ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൈലക്‌സ് ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍ മനോഹരന്‍ കെ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, പിആര്‍ഒ വാഴൂര്‍ ജോസ്.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

5 minutes ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

9 minutes ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

7 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

8 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

8 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

8 hours ago