Categories: Gossips

ലെസിബിന്‍ ആണോ? മറുപടിയുമായി മൗനി റോയി

നാഗിനി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് മൗനി റോയി. അടുത്തിടെയാണ് താരം വിവാഹ മോചിതയായത്. മലയാളിയും ബിസിനസ്സുകാരനുമായ സൂരജ് നമ്പ്യാരായിരുന്നു മൗനിയുടെ മുന്‍ ഭര്‍ത്താവ്. സൗഹൃദത്തോടെ വേര്‍പിരിയുന്നു എന്നാണ് ഇരുവരും അന്ന് സോഷ്യല്‍മീഡയില്‍ വേര്‍പിരിയലിന് കാരണമായി എഴുതിയത്.

പരസ്പരം ഒത്തു പോകാന്‍ കഴിയാത്ത കാരണത്താല്‍ രണ്ടാളും വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും പല തരത്തിലുള്ള വിവാദങ്ങളും ഗോസിപ്പുകളും മൗനി റോയിക്ക് നേരിടേണ്ടി വന്നു. അതിനിടെ പലതും
വേര്‍പിരിയലിന് കാരണമായി പറഞ്ഞുകേട്ടു. മൂന്നാമതൊരാളുടെ സാന്നിധ്യമാണ് ബന്ധം വേര്‍പിരിയാന്‍ കാരണം എന്നതായിരുന്നു കൂടുതലും വന്ന വാര്‍ത്തകള്‍. ഞങ്ങളുടെ വേര്‍പിരിയലിന് തീര്‍ത്തും ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍, അത് ഞങ്ങളുടെ മാത്രം സ്വകാര്യ തീരുമാനമാണ് എന്ന് സൂരജ് നമ്പ്യാര്‍ പറഞ്ഞിരുന്നു. അതിനിടെയ്ക്ക് മൗനി ലെസിബിന്‍ ആണെന്ന ഗേസിപ്പുമുണ്ടായി.

ഞാനൊരു സ്വര്‍ഗാനുരാഗിയല്ല എന്ന് മൗനി വ്യക്തമാക്കി. ഭാഗ്യവശാല്‍ എനിക്ക് എന്നും ശക്തമായ പിന്തുണയും കരുത്തും നല്‍കിയ പെണ്‍ സുഹൃത്തുക്കള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തും, നല്ല സമയത്തും, കഷ്ടപ്പാടുള്ള കാലത്തും എനിക്ക് കരുത്ത് നല്‍കിയത് സുഹൃത്തുക്കളാണ്. നമുക്ക് ചുറ്റും ഒരു സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടങ്ങളില്‍ പിടിച്ചു നിര്‍ത്താന്‍ നല്ല സൗഹൃദങ്ങള്‍ സഹായിക്കും എന്ന് മൗനി റോയ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

1 minute ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

14 minutes ago

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

17 hours ago