Categories: latest news

പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി സോഷ്യല്‍മീഡിയിലും ച ര്‍ച്ചയാകുന്നു. ജൂണ്‍ 15 മുതല്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതിക്ക് നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. പ്രായമായ പുരുഷന്മാര്‍ക്കും സൗജന്യ യാത്ര നല്‍കാമായിരുന്നുവെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക അനൂപ്.

സ്ത്രീയും പുരുഷനും തുല്യരാണെന്നും പുരുഷന്മാര്‍ക്കും സൗജന്യ ബസ് നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസുകള്‍ സമരം തുടങ്ങിയിട്ടുണ്ടെന്നും നടി കൂട്ടിചേര്‍ത്തു.

‘വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം കൊടുക്കണം. അവരൊക്കെ കഷ്ടപ്പെട്ടാണ് ബസില്‍ കയറി പോകുന്നത്. ഇദ്ദേഹം(മുഖ്യമന്ത്രി) ഇപ്പോള്‍ ആ സീറ്റിലേക്ക് കയറി ഇരുന്നതല്ലേ ഉള്ളൂ. എല്ലാം കൂടി ഒരുമിച്ച് ചെയ്ത് തരാന്‍ പറ്റോ. ഓരോന്ന് ഓരോന്നായി ചെയ്ത് വരും. പുരുഷന്മാര്‍ക്ക് സൗജന്യം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ എന്താണ് കുഴപ്പം’, എന്ന് പ്രിയങ്ക അനൂപ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

2 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

9 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

9 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

9 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

9 hours ago