latest news
പുരുഷന്മാര്ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി സോഷ്യല്‍മീഡിയിലും ച ര്ച്ചയാകുന്നു. ജൂണ്‍ 15 മുതല്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതിക്ക് നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. പ്രായമായ പുരുഷന്മാര്ക്കും സൗജന്യ യാത്ര നല്‍കാമായിരുന്നുവെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക അനൂപ്.
സ്ത്രീയും പുരുഷനും തുല്യരാണെന്നും പുരുഷന്മാര്ക്കും സൗജന്യ ബസ് നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസുകള്‍ സമരം തുടങ്ങിയിട്ടുണ്ടെന്നും നടി കൂട്ടിചേര്‍ത്തു.
‘വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം കൊടുക്കണം. അവരൊക്കെ കഷ്ടപ്പെട്ടാണ് ബസില്‍ കയറി പോകുന്നത്. ഇദ്ദേഹം(മുഖ്യമന്ത്രി) ഇപ്പോള്‍ ആ സീറ്റിലേക്ക് കയറി ഇരുന്നതല്ലേ ഉള്ളൂ. എല്ലാം കൂടി ഒരുമിച്ച് ചെയ്ത് തരാന്‍ പറ്റോ. ഓരോന്ന് ഓരോന്നായി ചെയ്ത് വരും. പുരുഷന്മാര്ക്ക് സൗജന്യം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ എന്താണ് കുഴപ്പം’, എന്ന് പ്രിയങ്ക അനൂപ് പറഞ്ഞു.
