Categories: latest news

തന്നെ വെറുക്കുന്നവരോട് സമാന്തയ്ക്ക് എന്താണ് പറയാനുള്ളത്

സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് ഒറ്റയ്ക്ക് വഴിവെട്ടി വന്ന നടിയാണ് സമാന്ത റുത്ത് പ്രഭു . പറയാന്‍ ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ, സ്വപ്രയത്നം കൊണ്ടും കഴിവുകൊണ്ടും മാത്രം മുന്നോട്ടു വന്നു. ഒരപാട് ഓഡിഷനുകളില്‍ തുടക്കത്തില്‍ പങ്കെടുത്തതായും, എന്നാല്‍ പലയിടങ്ങളില്‍ നിന്നും റിജക്ഷന്‍സ് നേരിട്ടതായും സമാന്ത റുത്ത് പ്രഭു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷേ ഒരു അവസരം കിട്ടിയപ്പോള്‍, അതൊരു കച്ചിത്തുരുമ്പായി കണ്ട് അതില്‍ നിന്നും പിടിച്ചു കയറുകയായിരുന്നു സമാന്ത റുത്ത് പ്രഭു. പിന്നീട് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും അധികം മാര്‍ക്കെറ്റുള്ള, പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികയായ സാം മാറി. പക്ഷേ അപ്പോഴും സിനിമ ജീവിതവും വ്യക്തി ജീവിതവും അത്ര സുഖകരമായിരുന്നില്ല. വിവാഹ മോചനത്തിന്റെ വേദനകളും, മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗവും നേരിട്ട് സാം പഴയതിലും കരുത്തായി മുന്നോട്ടു വന്നു.

അപ്പോഴും നടിയെ വിമര്‍ശിക്കുന്നവരൊരുപക്കം ഉണ്ടായിരുന്നു. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് സമാന്തയ്ക്കെതിരെയുള്ള വ്യാജ പ്രതരണങ്ങളും തുടങ്ങിയത്. അപ്പോഴും കുറേ ആളുകള്‍ നടിയെ പിന്തുണച്ചിരുന്നു. സമാന്തയെ പോലെ ഒരാളെ ഉപേക്ഷിച്ചതില്‍ നാഗ ചൈതന്യയ്ക്ക് മാത്രമേ നഷ്ടമുള്ളൂ എന്നും പറഞ്ഞു.

പക്ഷേ ആ പിന്തുണച്ചവരും പിന്നീട് നടിയ്ക്ക് എതിരെ നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായി. സംവിധായകന്‍ രാജ് നിഡിമോരുവുമായുള്ള വിവാഹമായിരുന്നു അതിന് കാരണം. മറ്റൊരാളുടെ ഭര്‍ത്താവിനെ സാം തട്ടിയെടുത്തു എന്ന നിലയിലായിരുന്നു വിമര്‍ശനങ്ങള്‍. അതോടൊപ്പം സിംപതി ക്രിയേറ്റ് ചെയ്ത് സിനിമ പ്രമോഷന്‍ നടത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതിനോടൊന്നും സാം പ്രതികരിക്കാന്‍ നിന്നില്ല.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിത്തിങ് എന്ന് പറഞ്ഞ് സാം സ്റ്റോറി ഇട്ടപ്പോള്‍ അതിന് പ്രതികരണം ചോദിച്ച് ആരാധകര്‍ എത്തിയിരിക്കുന്നു. താങ്കളെ വെറുക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. വെറുക്കുന്നവരോ, ആരെ വെറുക്കുന്നവര്‍, എന്ത് വെറുക്കുന്നവര്‍ – എന്ന് ചോദിച്ച് ആ ചോദ്യത്തെ തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു സാം.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

3 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

3 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

3 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

9 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

9 hours ago