കങ്കണ റണൗട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ഭാരത് ഭാഗ്യ വിധാത. ചിത്രത്തില്‍ കങ്കണ നഴ്സിന്റെ വേഷത്തിലാണ് എത്തുന്നത്. മുംബൈ കാമ ആശുപത്രിയിലെ നഴ്സായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണിത്. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.
നഴ്സുമാരുടെ ജീവിത സാഹചര്യം മാറേണ്ടതുണ്ടെന്നും, ലൈംഗികവത്കരിക്കപ്പെടുന്ന വിഭാഗമാണ് നഴ്സുമാരുടേതുമെന്നാണ് കങ്കണ പറയുന്നത്. ”അവരുടെ ജീവിതത്തേക്കാള്‍ ആളുകള്‍ അവരെ എങ്ങനെ കാണുന്നുവെന്നതിലാണ് മാറ്റം വരേണ്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണത്. ഹാലോവീനില്‍ നഴ്സിന്റെ വേഷത്തിലാണ് ആളുകള്‍ വരുന്നത്. അവരെക്കുറിച്ച് തമാശ പറയും. മതിയായ വേദനമില്ല. ജോലിഭാരം കൂടുതലാണ്. ലൈംഗികവത്കരിക്കപ്പെടുന്നു” എന്നാണ് കങ്കണ പറയുന്നത്.
നഴ്സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അത് വിദേശ ലുക്കാണ്” എന്നും കങ്കണ പറയുന്നുണ്ട്.
”സിനിമയിലെ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമാവധി ആത്മാര്‍ത്ഥമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് നിങ്ങളുടെ യൂണിഫോമാണ്, നിങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് അത് ബ്രിട്ടീഷ് ലുക്കാണെന്നാണ്. പിന്നും തൊപ്പിയും ബെല്‍റ്റുമെല്ലാം ഒന്നാം ലോകയുദ്ധ കാലത്തേയും രണ്ടാം ലോക യുദ്ധ കാലത്തേയും യുഎസ് നേവിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടവയാണ്” എന്നും കങ്കണ പറയുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…