Categories: latest news

പുനര്‍ജന്മത്തില്‍ ഞാന്‍ വിശ്വസിക്കുന്നു

മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ തുറന്നുപറയാറുള്ള വ്യക്തിയാണ് നടി ലെന. പലപ്പോഴും ലെനയുടെ ഇത്തരം തുറന്നുപറച്ചിലുകള്‍ ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. പുനര്‍ജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നും പുനര്‍ജന്മത്തെക്കുറിച്ച് തനിക്ക് നിരവധി കാഴ്ചപ്പാടുകളുണ്ടെന്നും ലെന പറയുന്നു. സുജിത് ഭക്തന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം. ‘പുനര്‍ജന്മത്തെക്കുറിച്ച് എനിക്ക് കുറേ കാഴ്ചപ്പാടുകളുണ്ട്. നമുക്ക് പല വഴികളിലൂടെ കണ്ടാല്‍, ജീവിതം കാഴ്ചപ്പാടുകള്‍ മാത്രമാണ്.

നമ്മുടെ കാഴ്ചപ്പാടാണ് നമ്മള്‍ അനുഭവിക്കുന്ന ജീവിതം. നമ്മള്‍ പച്ചക്കളര്‍ ?ഗ്ലാസ് വച്ചാല്‍ എല്ലാം പച്ചക്കളറായിട്ടിരിക്കും. നമ്മള്‍ പിങ്ക് ?ഗ്ലാസിട്ടാല്‍ എല്ലാം പിങ്ക് കളറായിരിക്കും. അപ്പോള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ?ഗ്ലാസ് മാറ്റിയിട്ട് നോക്കാറുണ്ട്. ജീവിതത്തെ കഴിയുന്നത്ര കാഴ്ചപ്പാടുകളോടെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനിങ്ങനെ ഫിക്‌സ്ഡ് ആയിട്ട് ഇതാണ് ശരിയെന്ന് ഞാന്‍ പറയുന്നില്ല.

ഈ രീതിയില്‍ നോക്കിയാല്‍ അല്ലെങ്കില്‍ ഈ കാഴ്ചപ്പാടില്‍ നോക്കിയാല്‍, ഈ ജാലകത്തിലൂടെ നോക്കിയാല്‍ ഇതാണ് കാഴ്ച. ആ ജാലകത്തിലൂടെ നോക്കിയാല്‍ അതാണ് കാഴ്ച. ഈ ബാല്‍ക്കണിയില്‍ നിന്ന് കാണുന്ന കാഴ്ചയല്ല മറ്റൊരു ബാല്‍ക്കണിയില്‍ നിന്ന് കാണുന്നത്. അത്രയേ വ്യത്യാസമുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ മരണത്തിന് ശേഷമുള്ള ജീവിതം എന്താണെന്ന് ചോദിച്ചാല്‍, മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണ്.

ഈ ശരീരമാണ് മരിക്കുന്നത്, നിങ്ങളല്ല. അപ്പോള്‍ നിങ്ങള്‍ക്ക് മരണമില്ല. നിങ്ങളാ ശരീരത്തിലൂടെയാണ് ജീവിക്കുന്നത്. ശരിക്കും മരണം എന്താണ് ?. ഞാന്‍ എന്റെ ശരീരമല്ല, ഞാന്‍ എന്റെ മനസല്ല. അപ്പോള്‍ ആരാണ് ഞാന്‍. ശരീരത്തെയും മനസിനെയും തമ്മില്‍ ചലിപ്പിക്കുന്ന ജീവനാണ് ഞാന്‍. ബോധമുള്ള ഊര്‍ജത്തെയാണ് ജീവന്‍ എന്ന് പറയുന്നത്.

ഇന്ത്യന്‍ മിത്തോളജിയില്‍ പറയുന്നത്, ബോധമുള്ള ഊര്‍ജം ശിവനും ശക്തിയുമാണ്. ശക്തിയാണ് ഊര്‍ജം. അതാണ് ജീവിതം രൂപപ്പെടുത്തുന്നത്. ബോധമുള്ള ഊര്‍ജമാണ് ജീവിതം. അത് ചലിപ്പിക്കുന്നതാണ് ശരീരം മനസിനെ. ഈ ജീവിനാണ് ഞാന്‍. എന്റെ ശരീരം, എന്റെ മനസ് എന്ന് അവകാശപ്പെടുന്നത് ഞാന്‍.

ഞാന്‍ എന്ന് വച്ചാല്‍ ജീവന്‍. ഞാന്‍ ജീവനാണെങ്കില്‍ എനിക്ക് മരിക്കാന്‍ പറ്റില്ലല്ലോ. ജീവന് മരണമില്ല. ഈ ജീവനായ ഞാന്‍ ശരീര-മനസിനെ വിട്ടുപോകുമ്പോള്‍, ആ ശരീര- മനസ് മരിച്ചു എന്ന് പറയും. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. ശരീരത്തിന് മരണത്തെ നല്ല ഭയമുണ്ട്’. -ലെന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

39 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago