Categories: Gossipslatest news

‘കുഞ്ഞ് മരിച്ചതിന് കാരണം ടിവികെ’; ഗുരുതരമായ ആരോപണവുമായി മരിയ ജൂലിയാന

സോഷ്യൽമീഡയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മരിയ ജൂലിയാന. തമിഴ് ബിഗ്ബോസിലൂടെ ശദ്ധ്രനേടിയ ഇവർ ടിവികെയ്ക്ക് എതിരെയും വിജയ്ക്ക് എതിരെയും വീഡിയോകൾ ചെയ്ത് വാർത്തകളിലെ സ്ഥിരം മുഖവുമാണ്. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയ്ക്കുമെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിരിക്കുകയാണ് ജൂലിയാന.

തന്റെ ആദ്യ ഗർഭം അലസിയെത്തിന് പിന്നിലെ കാരണം വിജയ് ആരാധകരുടേയും ടിവികെ പ്രവർത്തകരുടേയും സൈബർ ആക്രമണവും മാനസിക പീഡനവുമാണെന്നാണ് ജൂലിയുടെ ആരോപണം. നടിക്ക് എതിരെ 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് കേസ് ആരോപണത്തിന് പിന്നിലും മുഖ്യമന്ത്രിയുടെ പാർട്ടി പ്രവർത്തകരാണെന്നും നടി പറയുന്നു. അപകീർത്തിപരമായി സോഷ്യൽമീഡയിൽ വരുന്ന ആരോപണങ്ങൾക്കും ട്രോളുകൾക്കും എതിരെ നേരത്തെ ജൂലി പൊലീസിൽ പരാതി നൽകിയിരുന്നു. എട്ട് പേർക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്തെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഒരു ടിവികെ അനുഭാവിയും അഭിഭാഷകനുമാണ് എനിക്കെതിരെ വന്ന കേസുകൾക്ക് പിന്നിൽ. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു എന്റെ വിവാഹം. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടമായി. ഓൺലൈനിൽ ഉയർന്ന സൈബർ ബുള്ളിയിങ് കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഞാൻ. അത് കാരണമാണ് എന്റെ കുഞ്ഞ് മരിച്ചത്. എനിക്ക് വേണമെങ്കിൽ ഇക്കാര്യം സഹതാപത്തിനായി ഉപയോഗിക്കാം. പക്ഷേ അത് ഞാൻ ചെയ്യില്ല. എന്നെയും കുടുംബത്തെ അപകീർത്തിപ്പെടുത്ത കാര്യങ്ങളാണ് അവർ നടത്തുന്നത്. അത് കാരണം ഒരു സ്ത്രീ ടിവികെയ്ക്ക് എതിരെ സംസാരിച്ചത് കൊണ്ടാണ്. ഒരു മനസാക്ഷിയും ഇല്ലാതെ നിങ്ങൾ(ടിവികെ) അവളുടെ(ജൂലി) പേരിനെ ഇല്ലാതാക്കി’, – ജൂലി മാധ്യമങ്ങളോട് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago