Categories: latest news

മരിച്ചവരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ട്

മരിച്ചവരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ടെന്ന് നടി ലെന. സുജിത് ഭക്തന്റെ പോഡ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം. മരിച്ച ആത്മാക്കളുമായി സംസാരിക്കുന്ന ആള്‍ക്കാരുണ്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ? എന്ന സുജിത് ഭക്തന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം .

ഉണ്ടായിട്ടുണ്ടെന്നാണ് ലെന പറഞത്. തന്റെ അടുത്ത സുഹൃത്ത് നാല് വര്‍ഷം മുമ്പ് മരിച്ചു. അവന്റെ ഭാര്യ ബംഗളൂരുവിലുള്ള ഒരാളുടെ സഹായത്തോടെ അവനുമായി സംസാരിച്ചു. നിനക്ക് സംസാരിക്കണോ എന്ന് ചോദിച്ചെങ്കിലും, ഭയം കാരണം ഞാന്‍ ട്രൈ ചെയ്തില്ല. അങ്ങനെയുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പിന്നാലെ അവതാരകന്‍ ചോദിക്കുന്നുണ്ട്.

‘പലപ്പോഴും നമുക്ക് അറിയാത്ത അറിവുകള്‍ അവര്‍ പങ്കുവെക്കുന്നുണ്ട്. അവര്‍ക്ക് മാത്രം അറിയുന്ന കാര്യങ്ങള്‍ നമ്മളിലേക്ക് പങ്കുവെക്കുന്നു. ഇന്ന സ്ഥലത്താണ് താക്കോല്‍ വച്ചിരിക്കുന്നത് എന്നൊക്കെ പറയുന്നു. നിധി സൂക്ഷിച്ചു വച്ച സ്ഥലവും താക്കോല്‍ എവിടെയെന്നുമുള്ള, മരിച്ച വ്യക്തിയ്ക്ക് മാത്രം അറിയുന്ന വിവരങ്ങള്‍, ഇതുപോലെ വീട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്ത പല കഥകളുണ്ട്” ലെന പറയുന്നു.

”ഇതൊക്കെ അവിടെ ഇരിക്കട്ടെ. ഇതിനെ ഞാന്‍ മനസിലാക്കുന്നത് ഡൈസെക്ടിലൂടെയാണ്. അങ്ങനെയാണ് പുസ്തകത്തില്‍ എഴുതുന്നത്. എന്റെ ശരീരം, എന്റെ മനസ് എന്ന് പറയാറുണ്ട്. ആരാണ് എന്റെ മനസ്? എന്റെ മനസ് എന്നൊക്കെ പറയുന്നത്. ആരാണ് ഈ ഞാന്‍? ശ്വാസം കിട്ടിയില്ലെങ്കില്‍ പോയി. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. മരിച്ചാലും അയാളുടെ ജി-മെയില്‍ അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ക്ലൗഡ് സ്റ്റോറേജുമൊക്കെ അവിടെ തന്നെ കാണില്ലേ. അതുപോലെ ബോഡി എന്ന ഹാര്‍ഡ് വെയര്‍ ആണ് മാറിയത്. സോഫ്റ്റ് വെയര്‍ അവിടെ തന്നെയുണ്ട്. അതാണ് മുന്‍ജന്മ ഓര്‍മകളുടെ കഥയും” എന്നാണ് ലെന പറയുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. താരത്തെ എതിര്‍ത്തും അനുകൂലിച്ചും ട്രോളിയും ആളുകളെത്തുന്നുണ്ട്. ‘കഞ്ചാവോ അല്ലെങ്കില്‍ എന്തേലും സിന്തറ്റിക് ഡ്രഗ് അടിച്ചാല്‍ ആത്മാവ് അല്ല അതിന്റെ അമ്മയോട് വരെ സംസാരിക്കും. ഇറങ്ങിയേക്കുവാന് ഓരോ ടീംസ്, എല്ലാവര്‍ക്കും ഒടുവില്‍ വട്ടാകും എന്നത് പ്രപഞ്ച സത്യമാണ്, ചേച്ചി പറയുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്നുണ്ട് പക്ഷേ ഈ പറഞ്ഞതിനോട് യോജിക്കാന്‍ പറ്റുന്നില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

43 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago