latest news
അന്ന് വിജയ് ചിത്രത്തില്‍ ചെറിയ വേഷം, അവസരം ലഭിച്ചത് ആ കാരണം കൊണ്ട്, മനസ്സുതുറന്ന് ഇന്ദ്രന്‍സ്
നടന്‍ സൂര്യയുടെ കരിയറിലെ വന്‍ വിജയമായി മാറിയ കുറുപ്പില്‍ മലയാളികളുടെ അഭിമാനമായ ഇന്ദ്രന്‍സും അഭിനയിച്ചിരുന്നു. സുകുമാരന്‍ എന്ന കഥാപാത്രം ഇന്ദ്രന്‍സിന് തമിഴ് സിനിമയിലേക്ക് റീ എന്‍ട്രി കൂടി സമ്മാനിച്ചു. ഇപ്പോള്‍ കിട്ടിയ റീച്ചിന് പിന്നാലെ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ചെറിയവേഷങ്ങളും ചര്‍ച്ചയാവുന്നു.
കറുപ്പിന് മുമ്പ് ഷങ്കര്‍ സംവിധാനം ചെയ്ത വിജയ് ചിത്രം നന്‍ബനില്‍ ഇന്ദ്രന്‍സ് അഭിനയിച്ചിരുന്നു. കുറച്ച് സീന്‍ മാത്രമുളള സിനിമയില്‍ എന്തുകൊണ്ട് അഭിനയിച്ചു എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുക താരം.
‘ഷങ്കര്‍ സാര്‍ എത്രയോ വലിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സീനിലെങ്കിലും നില്‍ക്കാനുള്ള കൊതി കൊണ്ടായിരുന്നു ഓക്കെ പറഞ്ഞത്. ചെറിയ വേഷമാണെന്ന് ആദ്യമേ അദ്ദേഹം പറഞ്ഞിരുന്നു. അത്രയും വലിയ സിനിമയുടെ സെറ്റില്‍ നില്‍ക്കുക എന്നത് വലിയ ഭാഗ്യമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സെറ്റ് പോലെ വളരെ സൈലന്റായിരുന്നു ആ സെറ്റും. കോമഡി റോളുകള്‍ തന്നെയായിരുന്നു ആ സമയത്ത് ഞാന്‍ മലയാളത്തിലും ചെയ്തിരുന്നത്. അത്രയും ചെറിയ വേഷങ്ങള്‍ ചെയ്ത എന്നെ ഷങ്കര്‍ സാര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ വിളിച്ചത്. നന്‍ബനില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ അതിന്റെ ഒറിജിനല്‍ വേര്‍ഷനായ ത്രീ ഇഡിയറ്റ്‌സ് കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം ഹെല്‍പ് ചെയ്തിട്ടുണ്ട്.’- ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം കറുപ്പ് 300 കോടി കളക്ഷന്‍ പിന്നിട്ടു. തമിഴ്‌നാട്ടില്‍ മാത്രം 150 കോടിയാണ് നേടിയത്. സൂര്യയുടെ തിരിച്ചുവരവ് കൂടിയായി സിനിമ മാറി.
