Categories: latest news

അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; ലക്ഷ്മി പ്രിയ

നടി ലക്ഷ്മി പ്രിയയോട് ഹാജാരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്. ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനതി എസ്ഐ രേഷ്മയും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതിയിലാണ് അന്‍സിബ മൊഴിനല്‍കിയത്. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അന്‍സിബ മൊഴി നല്‍കിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മയില്‍ നിന്നും നടി ലക്ഷ്മിപ്രിയയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ള തുടര്‍നടപടിയാണ് ഇത്.

വിഷയത്തില്‍ ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് പോലീസ് സ്റ്റേഷനില്‍വെച്ച് താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ ഹസന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി പോലീസ് മേധാവിക്ക് കൈമാറുകയും അദ്ദേഹം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയ ശേഷം തൃക്കാക്കര എസിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥ അടിസ്ഥാനത്തിലാണ് അന്‍സിബ എത്തി മൊഴി നല്‍കിയത്.

മൊഴി നല്‍കിയ ശേഷം അന്‍സിബ മാധ്യമങ്ങളെ കാണുകയും ചെയ്തു. നടന്‍ ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. അതേസമയം ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അന്‍സിബ അറിയിച്ചു.

അന്‍സിബയുടെ പരാതിയില്‍ മൊഴിയെടുക്കാന്‍ ലക്ഷ്മി പ്രിയയോടും വനിത എസ്ഐ രേഷ്മയോടും തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് ഹാജാരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച മുതല്‍ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ നാല് പേര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിന്നാലെയാകും താര സംഘടനയുടെ നിലപാട് അറിയിക്കുക.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

42 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago