Indrans
ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ ‘കറുപ്പ്’ എന്ന ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തിരിക്കുകയാണിപ്പോള്‍. ഓരോ ദിവസവും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. ?ഗൂ?ഗിള്‍ പേ ചെയ്യാന്‍ അറിയില്ലെന്ന് ഇന്ദ്രന്‍സിന്റെ കഥാപാത്രമായ മട്ടാഞ്ചേരി സുകുമാരന്‍ പറയുന്ന രം?ഗം തിയറ്ററില്‍ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു.
ഇപ്പോഴിതാ തനിക്ക് ജീവിതത്തിലും ?ഗൂ?ഗിള്‍ പേ ചെയ്യാനറിയില്ലെന്ന് പറയുകയാണ് ഇന്ദ്രന്‍സ്. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്. താന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കാന്‍ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തി.
‘ഇപ്പോഴും എനിക്ക് ?ഗൂ?ഗിള്‍ പേ ചെയ്യാന്‍ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാര്‍ട്ട് ഫോണ്‍ തന്നെ ഞാന്‍ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാര്‍ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാന്‍ എന്റെ മകന്റെ നമ്പര്‍ ആണ് എല്ലാവര്‍ക്കും കൊടുക്കുന്നത്. എല്ലാവര്‍ക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്.
അപ്പോള്‍ മമ്മൂട്ടി സാര്‍ അവനോട് എന്റെ കയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കില്‍ അവനോട് പറയാന്‍ പറ്റുമോ ?’. നീ എന്താ ഫോണ്‍ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാന്‍ ഫോണ്‍ വാങ്ങിക്കുന്നത്.
എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോ?ഗിക്കാന്‍ അറിയില്ല’.- ഇന്ദ്രന്‍സ് പറഞ്ഞു. ?ഗൂ?ഗിള്‍ പേ ചെയ്യാന്‍ അറിയില്ല എന്ന ഡയലോ?ഗ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. എന്റെ ശരിക്കുള്ള വേദന കൂടി ആ കഥാപാത്രത്തിലുണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…
താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…
വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച…