Categories: latest news

കുട്ടികള്‍ക്കൊപ്പം ഞങ്ങളിലൊരാള്‍ എപ്പോഴുമുണ്ടാകും; ജ്യോതിക പറയുന്നു

കുടുംബ ജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് പറഞ്ഞ് നടി ജ്യോതിക. ഭര്‍ത്താവും നടനുമായ സൂര്യയുടെയും തന്റെയും ജോലി സംബന്ധമായ കാര്യങ്ങള്‍ നോക്കിയാണ് തങ്ങള്‍ ഷെഡ്യൂള്‍ ക്രമീകരിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. ‘സിസ്റ്റം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി സൂം ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്.

ഒരാള്‍ ഷൂട്ടിങ്ങിനായി പുറത്തുപോകുമ്പോള്‍ മറ്റേയാള്‍ കുട്ടികളെയും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുമൊക്കെ നോക്കി വീട്ടില്‍ തന്നെ നില്‍ക്കുമെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. ‘വിവാഹം എന്ന് പറയുന്നത് ഒരു തരത്തില്‍ ഒരു ബാലന്‍സിങ് ആണെന്ന് എനിക്ക് തോന്നുന്നു.

അത് അദ്ദേഹം എന്നെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മാത്രമല്ല, അദ്ദേഹം ജോലിക്ക് പോകുമ്പോള്‍ വീടിന്റെ ഉത്തരവാദിത്വം മുഴുവന്‍ എനിക്കാണ്. എനിക്ക് എപ്പോഴും കുറച്ച് ജോലി ചെയ്യാനാണ് ഇഷ്ടം. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ച് വരും.

ഞാനൊരു ഔട്ട്‌ഡോര്‍ ഷെഡ്യൂളിനായി പോകുമ്പോള്‍ അദ്ദേഹം തിരിച്ച് വരും വീട്ടിലേക്ക്. കുട്ടികളോടൊപ്പം വീട്ടില്‍ എപ്പോഴും ഞങ്ങളില്‍ ഒരാളുണ്ടാകും. അതുകൊണ്ട് തന്നെ വിവാഹമെന്നാല്‍ പരസ്പരം കൈകോര്‍ത്ത് മുന്നോട്ട് പോകേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെയൊരു ബാലന്‍സിലാണ് അത് കൊണ്ടുപോകേണ്ടത്’. -ജ്യോതിക പറഞ്ഞു. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ മെയ് 22 നാണ് ‘സിസ്റ്റം’ എത്തുക.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

10 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

10 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

11 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

17 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

17 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

17 hours ago