latest news
ദിയയ്ക്ക് അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഈഗോ
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം നടന് കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലൂവന്‍സറുമായ ?ദിയ കൃഷ്ണയുടെ പുതിയ വ്ലോ?ഗാണ്. മദേഴ്സ് ഡെ ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം ചിലവഴിച്ചതിനെ കുറിച്ചായിരുന്നു വ്ലോ?ഗ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോട് അടുക്കുന്നതിന് ഇടയില്‍ നിരവധി വിവാ?ദങ്ങള്‍ ഇതിനോടകം ദിയ സൃഷ്ടിച്ച് കഴിഞ്ഞു. പുതിയ വ്ലോ?ഗില്‍ ഭര്‍ത്താവിന്റെ അമ്മയെ കുറിച്ച് താരപുത്രി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. വഴിയെ പോകുന്നവരെയെല്ലാം അമ്മ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും താന്‍ അമ്മ എന്ന് വിളിക്കാന്‍ ആ?ഗ്രഹിക്കുന്നയാള്‍ സിന്ധു കൃഷ്ണ മാത്രമാണെന്നുമാണ് ദിയ പറഞ്ഞത്.
വ്ലോഗും ദിയയുടെ പ്രസ്താവനയും വളരെ പെട്ടന്ന് വൈറലും ചര്‍ച്ച വിഷയവുമായി മാറി. ഭര്‍ത്താവിന്റെ കുടുംബത്തോട് യാതൊരു തരത്തിലുള്ള ബഹുമാനവും ദിയ കാണിക്കാറില്ലെന്ന് വരെ വിമര്‍ശനം ഉയര്‍ന്നു. വിഷയത്തില്‍ സോഷ്യല്‍മീഡിയ രണ്ടായി തിരിഞ്ഞു.
ദിയയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രതികരണങ്ങള്‍ വരുന്നുണ്ട്. അക്കൂട്ടത്തില്‍ ഫേസ്ബുക്ക് യൂസറായ സാന്ദ്ര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കാശ് കൊടുത്താല്‍ കിട്ടാത്ത പലതുമുണ്ടെന്നും ദിയയുടെ കാര്യത്തില്‍ അത് വിവരമാണെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെയായിരുന്നു… ഒരു കാഴ്ചക്കാരി എന്ന നിലയില്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞോട്ടെ… അമ്മായിയമ്മയെ അമ്മ എന്നോ ആന്റി എന്നോ പേരോ എന്തേലും വിളിച്ചോട്ടെ അതൊക്കെ അവനവന്റെ ചോയ്സ്. പക്ഷെ ഒരു പബ്ലിക് പ്ലാറ്റഫോംമില്‍ വന്ന് വഴിയേ പോകുന്നവരെ ഒന്നും അമ്മായെന്ന് വിളിക്കണ്ട ആവിശ്യം എനിക്കില്ല അതിനര്ഹതപെട്ട ആള് മരുതും കുഴിയില്‍ സിന്ധു കൃഷ്ണ മാത്രമാണ്. അച്ഛനെന്ന് വിളിക്കാന്‍ അര്ഹതപെട്ടയാള് കൃഷ്ണകുമാര്‍ ആണെന്നൊക്കെ പറയുമ്പോള്‍ അവിടെ അശ്വിന് ഗണേഷിന്റ ഫാമിലിക്ക് പട്ടി വില പോലും കൊടുക്കുന്നതായി തോന്നിയില്ല.
അതുമാത്രം അല്ല നാളെ എന്റെ മകന് വലുതായി അവന് കല്യാണം കഴിച്ചാല്‍ അവന്റ ഭാര്യയുടെ അമ്മയെ അവന് അമ്മയെന്ന് വിളിച്ചാല്‍ എനിക്കിഷ്ടപ്പെടില്ല. പിന്നെ ഞാന്‍ ആര് എന്ന് കുട്ടിയോട് ചോദിക്കും പോലും. പശുവിനെ പോലും ഗോമാധവെയെന്ന് വിളിക്കുന്ന ഇവര്‍ക്കൊക്കെ അമ്മയിയാമ്മയെ അമ്മ എന്ന് വിളിച്ചാല്‍ ഈഗോ അടിക്കും എന്നാണ് പറയുന്നത്. ഇതാണ് പറയുന്നത് കാശ് കൊടുത്താല്‍ കിട്ടാത്ത പലതുമുണ്ട്. അതില്‍ ഒന്നാണ് വിവരം എന്നായിരുന്നു കുറിപ്പ്. അമ്മായി അമ്മയെ അമ്മ എന്ന് വിളിച്ചാല്‍ ഭാര്യ പെങ്ങള് ആവും എന്നാണ് ഇവരുടെയൊക്കെ വിചാരം എന്നാണ് ദിയയെ പരിഹസിച്ച് വന്ന മറ്റ് പ്രതികരണങ്ങള്‍. മാത്രമല്ല വിവാ?ഹം കഴിഞ്ഞ സമയത്തെ ദിയയുടെ ചില വ്ലോ?ഗുകളും പ്രേക്ഷകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. കാരണം ആ വ്ലോഗുകളില്‍ എല്ലാം അശ്വിന്റെ അമ്മയെ മീനമ്മ എന്നാണ് ദിയ അഭിസംബോധന ചെയ്യുന്നത്.
ഇപ്പോള്‍ പിന്നെ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്നാണ് ആളുകളുടെ ചോദ്യം. എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ് എന്താണ് അശ്വിന്റെ അമ്മ എന്ന് വിളിക്കുന്നത്? അമ്മ എന്ന് വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്ന് വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട് സിന്ധു കൃഷ്ണകുമാര്‍. അവരല്ലാതെ വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ അച്ഛാ എന്ന് എനിക്ക് വിളിക്കാനാകില്ല. എന്റെ അച്ഛന് കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന് ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കും.
പക്ഷെ അശ്വിന് ആന്റി, അങ്കിള്‍ എന്ന് വിളിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന് എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി എന്നാണ് ദിയ വിവാ?ദമായ വ്ലോ?ഗ് വീഡിയോയില്‍ പറഞ്ഞത്.
