Categories: latest news

ഒരു സിനിമ ഇനിയും സംവിധാനം ചെയ്യുന്നുണ്ട്; ഹരിശ്രീ അശോകന്‍

അഭിനേതാക്കള്‍ക്കിടയില്‍ നിരവധി സംവിധായകരുണ്ട് ഇന്ന്. അതില്‍ പ്രതിഭ തെളിയിച്ചവരും വലിയ വിജയങ്ങള്‍ നേടിയവരുമുണ്ട്. ആദ്യ ശ്രമം അത്രത്തോളം വിജയത്തില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നവരും. മലയാളികളെ ഒരുകാലത്ത് പൊട്ടിച്ചിരിപ്പിക്കുകയും പില്‍ക്കാലത്ത് സീരിയസ് റോളുകളിലൂടെ കൈയടിപ്പിക്കുകയും ചെയ്ത ഹരിശ്രീ അശോകന്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നല്ല അനുഭവങ്ങളല്ല ആ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഉണ്ടായത്. ആ ചിത്രം താന്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ ഇക്കാര്യം പറയുന്നത്.

ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നായിരുന്നു ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്. അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- ”അത് ചെയ്തുകഴിഞ്ഞപ്പോഴാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്. കാരണം അതിന്റെ സബ്ജക്റ്റില്‍ത്തന്നെ ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു. പ്രധാന കാര്യം ആര്‍ട്ടിസ്റ്റ് വാല്യു ഇല്ല. ഒരു ഹീറോ ഇല്ലായിരുന്നു അതില്‍. സബ്ജക്റ്റ് പൊളിച്ച് പൊളിച്ച് അങ്ങനെയങ്ങ് ആയി വന്നതാണ്. അത് ഒരു പാകപ്പിഴ ആയിരുന്നു. തുടങ്ങണ്ട എന്ന് പറഞ്ഞപ്പോഴും ഇന്ന ദിവസം തുടങ്ങിയേ തീരൂ എന്നൊക്കെ വന്ന് ആ ചട്ടക്കൂടിനകത്തു നിന്ന് ഒതുക്കിയെടുക്കാനൊക്കെ പെട്ട പാടാണ് അതിന്റെ ബുദ്ധിമുട്ട്. അത് പറഞ്ഞാല്‍ കുറേ പറയേണ്ടിവരും. പെട്ടെന്ന് തുടങ്ങി, ഒരു ഹീറോ ഇല്ലായ്മ അങ്ങനെ കുറച്ച് കാര്യങ്ങള്‍ അതിനകത്ത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ വന്നപ്പോള്‍ ഒരു ഗ്രൂപ്പ് കളിയും ആര്‍ട്ടിസ്റ്റുകളെ കിട്ടാതെ വന്നതുമൊക്കെ ശരിക്ക് ബാധിച്ചിട്ടുണ്ട്. ഒരു നായകന്‍ കഥാപാത്രം ആദ്യം ഉണ്ടായിരുന്നു. പക്ഷേ ആ നായകനായി നമ്മള്‍ വിചാരിച്ച ആളെ കിട്ടിയില്ല”, ഹരിശ്രീ അശോകന്‍ പറയുന്നു.

എന്നാല്‍ താന്‍ ഇനിയും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു- ”ഒരു സിനിമ ഇനിയും സംവിധാനം ചെയ്യുന്നുണ്ട്. പക്ഷേ ഉടനെയില്ല. കാരണം ഇപ്പോള്‍ അഭിനയിക്കാന്‍ കുറേ പടങ്ങള്‍ വന്നിട്ടുണ്ട്. അതുകാരണം ഇപ്പോള്‍ ചെയ്യുന്നില്ല. പക്ഷേ ചെയ്യും. അതിന്റെ സബ്ജക്റ്റ് ഒക്കെ ആയിരിക്കുകയാണ്. അതില്‍ ഗംഭീര നായകനാണ്. അദ്ദേഹത്തോട് കഥയൊക്കെ പറഞ്ഞു. ഇഷ്ടമായി. മൂന്ന് വര്‍ഷമായി കഥ പറഞ്ഞിട്ട്. ഇപ്പോഴും അതില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സിനിമകളെപ്പോലെ അത് ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയും മാറിയാല്‍ ഇനിയും മാറി ചെയ്യാന്‍ സാധിക്കും. കാരണം അങ്ങനെ ഒരു സബ്ജക്റ്റ് ആണ് അത്. സബ്ജക്റ്റ് സീരിയസ് ആണ്. പക്ഷേ അത് ഹ്യൂമര്‍ ട്രാക്കിലാണ് പോകുന്നത്. പഴയ തലമുറയിലെ നായകനാണ്. പുതിയ തലമുറയിലെ അഭിനേതാക്കളും ഉണ്ട്”, ഹരിശ്രീ അശോകന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

15 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

15 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

16 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

16 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

16 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago