വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘വാഴ 2’ വിനു തുടർച്ച വരുന്നു. ‘വാഴ’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരക്കഥാകൃത്ത് വിപിൻ ദാസ് ആണ് വാഴയുടെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ‘വാഴ വളരുന്നു, എല്ലാവരെയും നാളെ കാണാം’ എന്ന ക്യാപ്ഷനോടെ കൈയിൽ ‘മൂന്ന്’ എന്നുകാണിച്ചാണ് വിപിൻ ദാസ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വാഴ 2 ബോക്‌സ്ഓഫീസിൽ 150 കോടി കടന്ന സന്തോഷത്തിനൊപ്പമാണ് മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനവും വരുന്നത്. ഇൻഫ്ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് വാഴ 2 വിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…
കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…