Categories: latest news

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ് ശില്‍പ ഷെട്ടി പറയുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാകരുതെന്ന് മാത്രമാണ് താന്‍ ചിന്തിച്ചത്. അതിനായി കഠിധ്വാനിയായി. തന്റെ ആത്മാര്‍ത്ഥ കണ്ടാണ് പലരും സിനിമ നല്‍കിയതെന്നും താരം പറയുന്നു. പൊള്ളലേറ്റിട്ടും അഭിനയിച്ചതിന്റെ ഓര്‍മയും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ പങ്കുവെക്കുന്നുണ്ട്.

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്. എന്ത് സാഹചര്യത്തിലും ഞാന്‍ ജോലിക്ക് എത്തുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. എനിക്ക് എച്ച്എംഐ ലൈറ്റില്‍ നിന്നും പൊള്ളലേല്‍ക്കുക വരെ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഫ്രെയിമില്‍ നിന്നും പുറത്തേക്ക് പോകുന്ന ഷോട്ടായിരുന്നു. അവിടെയൊരു ബേബി ലൈറ്റ് ഉണ്ടായിരുന്നത് ഞാന്‍ കണ്ടില്ല. എന്റെ പുറം അതില്‍ തട്ടി. പൊള്ളി തുടങ്ങിയത് വരെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല” എന്നാണ് ശില്‍പ പറയുന്നത്.

പുറം പൊള്ളിയിട്ടും ഞാന്‍ അടുത്ത ദിവസവും സെറ്റിലെത്തി. അന്ന് തന്ന വസ്ത്രം എനിക്ക് ധരിക്കാന്‍ സാധിച്ചിരുന്നില്ല. പുറം പൊള്ളിയിരിക്കുകയാണ്. പകരം മുമ്പില്‍ മാത്രം ധരിച്ചു. ശേഷം അവരോട് പിന്‍വശത്ത് സ്റ്റിച്ച് ചെയ്ത് തരാന്‍ പറഞ്ഞു. സിപ്പ് ഇടാന്‍ പറ്റുമായിരുന്നില്ല. മറ്റാരും ഞാന്‍ കാരണം നഷ്ടം അനുഭവിക്കരുതെന്ന ചിന്ത കാരണമാണ് ഞാന്‍ അത്രയും കഠിനമായി അധ്വാനിച്ചത്” എന്നും ശില്‍പ ഷെട്ടി പറയുന്നു.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്ന ശില്‍പ ഷെട്ടി ഒടുവിലായി അഭിനയിച്ചത് ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിലാണ്. കന്നഡ ചിത്രം കെഡി ദ ഡെവിളിലും ശില്‍പ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും ശില്‍പ ഷെട്ടി മികവ് തെളിയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

37 minutes ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

2 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago