Categories: latest news

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയ ആളാണ് സൂര്യ മേനോന്‍. മോഡലിങ് രം?ഗത്തുനിന്നും ഷോയില്‍ എത്തിയ സൂര്യ ഇപ്പോള്‍ ഒരു സംവിധായികയും അഭിനേത്രിയുമൊക്കെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂര്യ പങ്കിടുന്ന ഫോട്ടോകള്‍ക്ക് ആരാധകര്‍ ഏറെയുമാണ്. ഇപ്പോഴിതാ ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനത്തെ കുറിച്ച് പറയുകയാണ് സൂര്യ. മരണ ശേഷം അവയവദാനം ചെയ്യാന്‍ താന്‍ രജിസ്റ്റര്‍ ചെയ്തുവെന്ന വിവരമാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്.

‘അവയവം ദാനം ചെയ്യണമെന്നുള്ളത് പണ്ട് മുതല്‍ ഞാന് ആഗ്രഹിക്കുന്നൊരു കാര്യമാണ്. പക്ഷേ ഈയിടെ ആയിട്ട് ഞാന്‍ കുറച്ച് സീരിയസ് ആയിട്ട് ആലോചിക്കാന്‍ തുടങ്ങി. നമ്മുടെ ചുറ്റുപാടും എത്ര പേരാണ് കുഴഞ്ഞ് വീണും, അപകടത്തില്‍പ്പെട്ടും അസുഖങ്ങള്‍ വന്നുമൊക്കെ മരിക്കുന്നത്. നമ്മുടെ ജീവിതം എന്ന് പറയുന്നത് ആര്‍ക്കും പ്രെഡിക്ട് ചെയ്യാന്‍ പറ്റിയ കാര്യമല്ല. കുറച്ച് നാള്‍ മുന്‍പ് എന്റെ ഒരു സുഹൃത്ത് അപടത്തില്‍ മരിച്ചുപോയി. അതും കൂടി കണ്ടപ്പോഴേക്കും അവയവദാനത്തെ കുറിച്ച് ഞാന്‍ കുറച്ച് സീരിയസ് ആയി ചിന്തിക്കാന്‍ തുടങ്ങി. നമ്മുടെ കയ്യിലല്ല നമ്മുടെ ജീവിതം. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം’, എന്ന് സൂര്യ പറയുന്നു.

‘നമ്മുടെ ശരീരം മണ്ണിലോ തീയിലോ തീരുന്നതാണ്. ആ ശരീരം കൊണ്ട് മൂന്ന് നാല് പേര്‍ക്കെങ്കിലും ഗുണമുണ്ടാകുകയാണെങ്കില്‍ നല്ലകാര്യമല്ലേ. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ പറ്റാത്തത്, മരണം കൊണ്ടാണ് സാധിക്കുന്നതെങ്കില്‍ നല്ലൊരു കാര്യമാണ്. പലതവണ ആലോചിച്ച ശേഷം മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന എന്റെ കസിനോട് കാര്യങ്ങള്‍ തിരക്കി. പുള്ളിക്കാരിയാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്ന് പറഞ്ഞത്. നമ്മുടെ ഫാമിലിയും സപ്പോര്‍ട്ട് ആണെങ്കില്‍, അവയവദാനം നടത്താനുള്ള ഓപ്ഷനുണ്ട്. നമ്മുടെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കില്‍ നല്ലൊരു കാര്യമല്ലേ. ഞാന്‍ എന്തായാലും ചെയ്തു’, എന്നും സൂര്യ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 hour ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

1 hour ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

5 hours ago