സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷനാണ് താരം. സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും വൈറല്‍ വ്യക്തികളുമെല്ലാം സബ്ക്രിപ്ഷനിലേക്ക് കടന്നു കഴിഞ്ഞു. മറ്റൊരിടത്തും പങ്കുവയ്ക്കാത്ത, തങ്ങളുടെ ഹിഡന്‍ ടാലന്റുകള്‍ അടക്കമുള്ളവ ആയിരിക്കും ഇവിടെ അവര്‍ അപ്ലോഡ് ചെയ്യുന്നത്. ചിലര്‍ അതിനെ ‘എക്‌സ്‌ക്ലൂസീവ് കണ്ടന്റ്’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ വലിയ ചര്‍ച്ചയാകുന്നതിനിടെ നടി അന്ന രാജനും ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.
‘എന്റെ ലോകത്തേക്ക് കൂടുതല്‍ അടുക്കാം. എന്റെ സബ്‌സ്‌ക്രിപ്ഷനില്‍ ചേരൂ’, എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയാണ് അന്ന രാജന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാ?ഗ്രാം സ്റ്റോറിയിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. നിലവില്‍ 627 സബ്‌സ്‌ക്രൈബേഴ്‌സ് അന്നയ്ക്ക് ഇന്‍സ്റ്റാ?ഗ്രാമില്‍ ഉണ്ട്. 390 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ തുക. 97 സ്റ്റോറികളും നാല് പോസ്റ്റും 29 റീലുകളും അന്ന ഇതിനകം ഷെയര്‍ ചെയ്തിട്ടുണ്ട്.
ആന്റണി വര്ഗീസ് നായകനായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. അന്ന രേഷ്മ രാജന്‍ എന്നാണ് യഥാര്‍ത്ഥ പേര്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ഈ പേരില്‍ താരത്തെ അറിയപ്പെടുകയും ചെയ്തിരുന്നു. ശേഷം മോഹന്‍ലാലിന്റെ വെളിപ്പാടിന്റെ പുസ്തകത്തിലും അന്ന അഭിനയിച്ചു. അയ്യപ്പനും കോശിയും, മധുര രാജ തുടങ്ങിയ സിനിമകളിലും അന്ന രാജന്‍ വേഷങ്ങള്‍ ചെയ്തു.
'കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
സുകുമാരന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും…
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ നേരിട്ട നടി മേഘ്‌ന വിന്‍സെന്റ്…