Categories: latest news

എനിക്ക് കിട്ടിയ അനുഗ്രഹമാണ് അവള്‍; നയന്‍താരയെക്കുറിച്ച് ഭര്‍ത്താവ്

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബന്ധമാണ് നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. പ്രൗഢ ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട വിവാഹം. ഏഴ് വര്‍ഷത്തെ പ്രണത്തിന് ശേഷം 2022 ജൂണ്‍ 9 ന് ആണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇപ്പോഴിതാ നയന്‍താരയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. ‘നയന്‍താരയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അറിയപ്പെടുന്നത് അഭിമാനമാണെന്ന് വിഘ്‌നേഷ് പറഞ്ഞു.

നയന്‍താരയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അറിയപ്പെടുന്നത് അഭിമാനമാണ്. എനിക്കൊപ്പമുള്ള ഒരു ഫോട്ടോ നയന്‍ ആദ്യമായി വാട്‌സ്ആപ്പ് ഡിപിയാക്കി. നാനും റൗഡി താന്‍ സിനിമയുടെ ഷൂട്ടിങ് പുരോ?ഗമിക്കുന്ന സമയമായിരുന്നു. എനിക്ക് നയനെ ഭയമായിരുന്നു. മാം എന്നല്ലാതെ വിളിക്കുമായിരുന്നില്ല. റീ ടേക്ക് വേണം എന്ന് പറയാന്‍ പോലും എനിക്ക് മടിയായിരുന്നു. അത് നയന്‍ മനസിലാക്കി. ഒരു ദിവസം പരസ്യമായി പറഞ്ഞു. സംവിധായകനായ നിങ്ങള്‍ പറയുന്നത് എത്ര തവണ വേണമെങ്കിലും ചെയ്ത് തരാന്‍ താന്‍ തയ്യാറാണെന്ന്. മടിക്കേണ്ടതില്ലെന്നും പറഞ്ഞു. എല്ലാവരും ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ഷൂട്ടിങിന്റെ മൂന്നാം ദിവസമായിരുന്നു അത്.

അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയന്‍സിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്. ഇത്ര നല്ല വ്യക്തിത്വമായിരുന്നുവോയെന്ന് തോന്നി.എല്ലാവരുടേയും മുന്നില്‍ എല്ലാം തെളിയിക്കാനും അവര്‍ക്ക് ഇഷ്ടപ്പെടുന്നത് പോലെ പെരുമാറാനും തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ സമയം ലഭിക്കില്ല. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. നയന്‍സ് വണ്ടര്‍ഫുള്‍ പേഴ്‌സണാലിറ്റിയുള്ള ആളാണ്. സ്റ്റാര്‍ഡം മറ്റുള്ളവര്‍ക്ക് മാത്രം. പലര്‍ക്കും എന്റെ പേര് അറിയില്ല. അല്ലെങ്കില്‍ എന്നെ കാണുമ്പോള്‍ ഓര്‍മ വരില്ല. അതിനാല്‍ നയന്‍താര എന്ന് വിളിച്ചാണ് സംസാരിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

12 minutes ago

അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

14 minutes ago

സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു; അനന്യ

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ.…

24 minutes ago

അമ്മയെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനായില്ല

അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം…

26 minutes ago

സിനിമയില്‍ നിന്ന് ഒഴിവാക്കി,;ദുരനുഭവം പങ്കിട്ട് ഐമ

ജേക്കബിന്റെ സ്വര്‍ഗ രാജ്യം, ആര്‍ ഡി എക്‌സ്…

32 minutes ago

നാടന്‍ ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago