തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും, അച്ഛന്‍ കൊല്ലം സുധിയുടെ മരണത്തെക്കുറിച്ചുമെല്ലാം തുറന്ന് പറയുന്ന കിച്ചു സുധിയുടെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ രേണു സുധിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണവും അരങ്ങേറി. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി.
”എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ തികച്ചും സുരക്ഷിതനാണ്. എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്നേയുള്ളൂ. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടാകും എന്ന് കരുതുന്നു” എന്നാണ് കിച്ചു പറയുന്നത്.
”സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം മെസേജുകള്‍ വരുന്നതിനാണ് ലൈവ് വന്നിരിക്കുന്നത്. ഞാന്‍ ഓക്കെയാണ്. പുറത്ത് വന്ന വാര്‍ത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങള്‍ ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വര്‍ത്തകളും വന്നേക്കാം. പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോള്‍ ഒരു പെണ്ണിനെ പീഡിപ്പെച്ചെന്ന് പോലും വാര്‍ത്ത വന്നേക്കാം. ഇങ്ങനൊരു തുറന്നു പറച്ചില്‍ നടത്തുമ്പോള്‍ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല” എന്നും കിച്ചു പറയുന്നു.
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…
മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…