Connect with us

Screenima

latest news

എല്ലാവരും ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു; വരലക്ഷ്മി ശരത് കുമാര്‍

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സാമ്പത്തിക സ്ഥിരതയെത്തിയാല്‍ മാത്രമേ കുഞ്ഞുങ്ങളേക്കുറിച്ച് ദമ്പതിമാര്‍ ചിന്തിക്കാന്‍ പാടുള്ളൂവെന്ന് നടി വരലക്ഷ്മി ശരത്കുമാര്‍. നടിയുടെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി സംവിധാനം ചെയ്ത ‘എസ് സരസ്വതി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വരലക്ഷ്മി.

അഭിനേതാക്കളായ പ്രിയ മണിയും ലക്ഷ്മി മഞ്ചുവും വരലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തി. ‘ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും സെക്സിനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും താല്പര്യമില്ലാത്ത രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ചെയ്യുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല.

എനിക്കത് തമാശയായി ആണ് തോന്നിയത്. എല്ലാവരും ഫാക്ടറിയിലെന്ന പോലെ കുട്ടികളെ പെറ്റ് കൂട്ടുന്നു. എന്നിട്ട്, ‘അയ്യോ ഞങ്ങള്‍ ബുദ്ധിമുട്ടിലാണേ’ എന്ന് പരാതിപ്പെടും. ആരാണ് ഇവരോട് കുട്ടികളെ ഉണ്ടാക്കാന്‍ പറഞ്ഞത്. കുട്ടികള്‍ ഉണ്ടായ ശേഷം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ നില്‍ക്കരുത്.’- വരലക്ഷ്മി പറഞ്ഞു.

Continue Reading
To Top