Categories: latest news

ഡ്രസിന്റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവെക്കുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കാറുള്ളത്. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ടുകളും താരം പങ്കുവെക്കാറുണ്ട്

ഈയ്യടുത്തൊരു ഉദ്ഘാടനത്തിനെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ധരിച്ച സ്ലീവ് ലെസ്/ഓഫ് ഷോള്‍ഡര്‍ വസ്ത്രമായിരുന്നു ട്രോളുകള്‍ക്ക് ഇരയായത്. ഇപ്പോഴിതാ അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്ന് ഐശ്വര്യ തന്നെ പറയുകയാണ്.

അന്ന് തനിക്ക് സംഭവിച്ചത് ഒരു അബദ്ധമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ട്രോളുകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും അബദ്ധം ആര്‍ക്കും പറ്റാമെന്നും ഐശ്വര്യ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

”അതൊരു ഫാഷന്‍ മിസ്ജഡ്ജ്മെന്റായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി ഭാരം കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങളും ശരിയായിരുന്നില്ല.” താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

22 minutes ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

28 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

2 days ago