Categories: latest news

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് ഒക്ടോബര്‍ 31 നു തൃശൂര്‍ ഹൈലൈറ്റ് മാളില്‍ നടക്കും. ‘ഹലോവീന്‍ ബാഷ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വൈകിട്ട് ആറിനാണ് ആരംഭിക്കുക.

ഡി.ജെ ഡീന്‍ ജോഹാന്‍സ്, ഡിജെ ആഷ്ലി ബ്രൗണി, അസ്ലു അസ്ലുസൈഡ് എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമാണ് ‘ഹലോവീന്‍ ബാഷി’ന്റെ മുഖ്യശ്രദ്ധാകേന്ദ്രം. എസ്.എഫ്.എക്സ് ഷോ, വാട്ടര്‍ ഡ്രംസ്, കോള്‍ഡ് ഫയര്‍വര്‍ക്ക്സ്, ഫെയ്‌സ് പെയിന്റിങ്ങ്, ഫോട്ടോ ബൂത്ത് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 199 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ‘ഹലോവ്ക’ എന്ന പേരില്‍ ഇന്നാണ് ഹലോവീന്‍ ഇവന്റ് നടക്കുന്നത്. ഉച്ചയ്ക്കു ഒന്ന് മുതല്‍ നടക്കുന്ന പരിപാടിയിലേക്ക് നൂറുകണക്കിനു ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കുക, ഉപഭോക്താക്കള്‍ക്കു മാനസികമായ ഉല്ലാസം പ്രദാനം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് ഹൈലൈറ്റ് മാളുകളില്‍ ‘ഹലോവീന്‍’ ഇവന്റുകള്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ മികച്ച ഹലോവീന്‍ കോസ്റ്റ്യൂമിനു ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ചിരിച്ചിത്രങ്ങളുമായി പത്മപ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പത്മപ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

13 hours ago

സരിയില്‍ അടിപൊളിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ചായ നുകര്‍ന്ന് ചിത്രങ്ങളുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

മനോഹരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago