Categories: latest news

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. എത്രയോ കാലങ്ങളായി എനിക്ക് ഷോപ്പിം?ഗിനോടുള്ള താല്‍പര്യം പോയിട്ട്. എന്നാല്‍ ചില ബ്രാന്‍ഡുകളുടെ ബാ?ഗും മറ്റും വാങ്ങും. ബോറടിച്ചാല്‍ ചിലര്‍ ഷോപ്പിംഗിന് പോകില്ലേ. ഞാന്‍ പോകില്ല. കാരണം അവിടെ പോയി പൈസ ചെലവഴിച്ചാല്‍ എനിക്ക് അതിലും വലിയ ഡിപ്രഷനാണ്. ഞാന്‍ കഷ്ടപ്പെട്ട് മുട്ടുവേദന സഹിച്ച് ഡാന്‍സ് കളിച്ചുണ്ടാക്കിയ പൈസ വല്ല മാളുകളിലും കളയാന്‍ തയ്യാറല്ലെന്നും നവ്യ നായര്‍ വ്യക്തമാക്കി. കൂടുതല്‍ സാധനങ്ങള്‍ എനിക്ക് വേണ്ട. പക്ഷെ ഞാന്‍ വാങ്ങിക്കുന്നത് നല്ല ബ്രാന്‍ഡുകളുടേതായിരിക്കും. 20 കൊല്ലമായി ഒരു പെര്‍ഫ്യൂമാണ് ഞാന്‍ ഉപയോ?ഗിക്കുന്നത്. ഇന്നുവരെ മാറ്റിയിട്ടില്ലെന്നും നവ്യ നായര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago