Categories: latest news

ആളുകള്‍ എന്നെ സന്തോഷിപ്പിക്കുന്നതില്‍ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തന്റെ കലാമികവ് അം?ഗീകരിക്കപ്പെടുമ്പോഴാണ് സന്തോഷമെന്ന് നവ്യ നായര്‍ പറയുന്നു. എന്റെ സന്തോഷം അംഗീകരിക്കപ്പെടുമ്പോഴാണ്. അതെന്റെ പേഴ്‌സണല്‍ ചോയ്‌സ് ആണ്. എന്റെ ആര്‍ട്ടിന് വേണ്ടി ഞാന്‍ കൊടുക്കുന്ന എഫേര്‍ട്ടിന് തിരിച്ച് കിട്ടുന്ന അം?ഗീകാരം. അല്ലാതെ ഞാന്‍ എന്റെ സന്തോഷം ഏതെങ്കിലും വ്യക്തിയിലേക്ക് കൊടുത്താല്‍, ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും എന്ന് വിചാരിച്ചാല്‍ അതെപ്പോഴും എന്റെ ജീവിതത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്റെ അനുഭവത്തില്‍ ആളുകള്‍ എന്നെ സന്തോഷിപ്പിക്കുന്നതില്‍ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ട് എന്നും നവ്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

9 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

15 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

15 hours ago