Categories: latest news

പണത്തിന് ഭര്‍ത്താവിനെ ആശ്രയിക്കാറില്ല; ഷംന കാസിം പറയുന്നു

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തന്റെ സാമ്പത്തിക കാര്യങ്ങള്‍ പറയുകയാണ് താരം. ഭര്‍ത്താവിനെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുക ഒരു പെണ്ണിന് വളരെ പ്രധാനമാണ്. ഇപ്പോള്‍ പോലും എന്റെ ഭര്‍ത്താവിനോട് എനിക്കത് വാങ്ങിത്തരണം എന്ന് ഞാന്‍ പറയാറില്ല. എന്തുകൊണ്ട് എന്നോട് ചോദിച്ച് കൂടെന്ന് ചിലപ്പോള്‍ അദ്ദേഹം ചോദിക്കും. പക്ഷെ അദ്ദേഹത്തിന് അറിയാം. എന്റെ അമ്മയെ പോലെ അതേ സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവിനെയാണ് എനിക്ക് ലഭിച്ചത്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ ഞാന്‍ വളരെ നല്ല ഒരു വ്യക്തിക്കൊപ്പമെത്തി എന്നും ഷംന കാസിം അന്ന് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago