സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ തന്റെ സാമ്പത്തിക കാര്യങ്ങള്‍ പറയുകയാണ് താരം. ഭര്‍ത്താവിനെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുക ഒരു പെണ്ണിന് വളരെ പ്രധാനമാണ്. ഇപ്പോള്‍ പോലും എന്റെ ഭര്‍ത്താവിനോട് എനിക്കത് വാങ്ങിത്തരണം എന്ന് ഞാന്‍ പറയാറില്ല. എന്തുകൊണ്ട് എന്നോട് ചോദിച്ച് കൂടെന്ന് ചിലപ്പോള്‍ അദ്ദേഹം ചോദിക്കും. പക്ഷെ അദ്ദേഹത്തിന് അറിയാം. എന്റെ അമ്മയെ പോലെ അതേ സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവിനെയാണ് എനിക്ക് ലഭിച്ചത്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ ഞാന്‍ വളരെ നല്ല ഒരു വ്യക്തിക്കൊപ്പമെത്തി എന്നും ഷംന കാസിം അന്ന് പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…