മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ഇപ്പോള്‍ മക്കളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. കുട്ടിക്കാലത്തെ കുറുമ്പ് കണ്ണനും ചക്കിക്കും ഒരുപോലെയായിരുന്നു. തത്തുല്യമായിരുന്നു. ആര് മുന്നിട്ട് നില്‍ക്കുന്നുവെന്ന് പറയാനാവില്ല. പക്ഷെ അവര്‍ തമ്മില്‍ വഴിക്കിടാറില്ല. ഭയങ്കര അടുപ്പമാണ്. മാളവികയെ ചൊറിയുന്നത് കണ്ണന് ഇഷ്ടമാണ്. അവള്‍ അതിന് നിന്ന് കൊടുക്കുകയും ചെയ്യും. അന്നും ഇന്നും അങ്ങനെയാണ്. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല എന്നും ജയറാം പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…