Categories: latest news

കൂലിയില്‍ അഭിനയിച്ചതില്‍ നിരാശ തോന്നുന്നു: റെബ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റെബ. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് റെബ. മിടുക്കിയെന്ന റിയാലിറ്റി ഷോയില്‍ നിന്നുമാണ് റെബയുടെ തുടക്കം

2016 പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് റെബയുടെ അരങ്ങേറ്റ ചിത്രം. ജാറുഗണ്ടിയിലൂടെ തമിഴിലും താരം സാനിധ്യമറിയിച്ചിരുന്നു

വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ വേഷം ഏറെ പ്രശംസകള്‍ നേടിയിരുന്നു. അതിന് ശേഷം തമിഴകത്ത് സിങ്കപ്പെണ്ണ് എന്നും റീബയെ വിളിക്കപ്പെട്ടു.പക്ഷേ ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രത്തിലെ വേഷം തന്നെ സംബന്ധിച്ച് വളരെ അധികം നിരാശയാണ് ഉണ്ടാക്കിയത് എന്ന് റീബ മോണിക്ക ജോണ്‍ പറയുന്നു. പക്ഷേ പ്രതീക്ഷിച്ചതുപോലെയായില്ല ചിത്രത്തിലെ റോള്‍ എന്നാണ് റീബ പറയുന്നത്. ചിത്രത്തില്‍ സത്യരാജിന്റെ മകളായി, ശ്രുതി ഹാസന്റെ സഹോദരിയായിട്ടാണ് റീബ അഭിനയിച്ചത്. വലിയ സ്‌ക്രീന്‍ സ്‌പേസോ ഡയലോഗോ ഒന്നും തന്നെ റീബയ്ക്ക് ഉണ്ടായിരുന്നില്ല. തന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ഷൂട്ട് ചെയ്ത് വന്നപ്പോള്‍ എന്ന് നടി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

2 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

2 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

2 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

8 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

8 hours ago