Categories: latest news

അമ്മയാണ് ഭക്ഷണം വാരിതരുന്നത്: അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയത്.

മലയാളി തനിമയുള്ള കഥാപാത്രങ്ങളാണ് താരം മിക്ക സിനിമകളിലും കൈകാര്യം ചെയ്തത്. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

ഇപ്പോള്‍ അനുശ്രീ അമ്മയെക്കുറിച്ചാണ് സംസാരിക്കുന്നത്. അമ്മ തന്റെ ജീവിതത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്നും ഭക്ഷണം പോലും അമ്മയാണ് തനിക്ക് വാരിതരുന്നതെന്നുമാണ് നടി പറഞ്ഞത്. ഞാന്‍ വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ അമ്മ എത്ര തവണ എന്റെ അമ്മേ എന്ന വിളി കേള്‍ക്കുമെന്നത് എനിക്ക് അറിയില്ല. കാരണം അത്രയേറെ തവണ ഞാന്‍ അമ്മയെ അമ്മ എന്ന് വിളിക്കും. അമ്മയുടെ പേര് വല്ല ദൈവത്തിന്റെയും പേരായിരുന്നുവെങ്കില്‍ എനിക്ക് മോക്ഷം കിട്ടിയേനെ. അത്രയേറെ തവണ ഞാന്‍ അമ്മയെ വിളിക്കും. രാവിലെ എഴുന്നേറ്റ് കണ്ണ് തുറക്കുമ്പോഴേ ചായ വേണമെങ്കിലും അമ്മയെ വിളിക്കും. ഞാന്‍ ഇത് പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും സ്വന്തമായി ഇട്ട് കുടിച്ചൂടെയെന്ന്. പക്ഷെ സോറി എനിക്ക് പറ്റില്ല. ഡൈനിങ് ടേബിളില്‍ എത്തുമ്പോഴും അമ്മേ എന്ന് വിളിക്കും എന്നും അനുശ്രീ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

7 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

7 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

7 hours ago