Categories: latest news

ഹീറോയിന്‍ മെറ്റീരിയലല്ലെന്ന് പറഞ്ഞ് പരിഹസിച്ചു; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

സിനിമയില്‍ ചാന്‍സ് അന്വേഷിച്ച് നടന്ന കാലത്ത് ലുക്കിന്റെ പേരില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് തന്നെ പരിഹസിച്ചിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ സ്വാസിക. നീ ഒരു ഹീറോയിന്‍ മെറ്റീരിയലല്ലെന്നായിരുന്നു പരിഹാസമെന്നും തന്റെ നഖത്തിനെ വരെ വിമ?ര്‍ശിച്ചിരുന്നുവെന്നും സ്വാസിക പറയുന്നു. നേരത്തെ എനിക്ക് എല്ലാം പ്രശ്‌നമായിരുന്നു. സംസാരിക്കാന്‍ അറിയില്ല, ഡ്രസ്സിങ് സെന്‍സില്ല, അതില്ല മറ്റതില്ല… മുഖക്കുരുവാണ്. മുടിയില്ല, നഖമില്ല തുടങ്ങി എല്ലാം പ്രശ്‌നമായിരുന്നു. ഒരു ഹീറോയിന് വേണ്ട ഒന്നുമില്ല. മൂക്കിന് ഭംഗിയില്ലെന്ന് വരെ പലരും പറഞ്ഞിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റും എന്നെ വിമര്‍ശിച്ച് പറഞ്ഞിരുന്നു. ആദ്യ സിനിമ ചെയ്ത് നില്‍ക്കുന്ന സമയത്താണ് ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞത് നിങ്ങള്‍ ഹീറോയിന്‍ ഫെയ്‌സല്ല എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

1 hour ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

1 hour ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

2 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago