ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമന്‍,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു.
സാധാരണക്കാരന്റെ മകളായിട്ടാണ് താന്‍ വളര്‍ന്നതെന്നും കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് തന്റെ സ്വഭാവം മാറില്ലെന്നും പറയുകയാണിപ്പോള്‍ ഷീലു. ഞാന്‍ വളരെ ലിമിറ്റഡായി നിന്ന് മുന്നോട്ട് പോകുന്നയാളാണ്. അത് എന്റെ ഭര്‍ത്താവിനും അറിയാം. ചെറുപ്പം മുതല്‍ ഒരുപാട് പൈസയുള്ള ആളല്ല ഞാന്‍. എന്റെ അപ്പന്‍ സാധാരണക്കാരനായിരുന്നു. സാധാരണക്കാരന്റെ മകളായിട്ടാണ് ജനിച്ച് ജീവിച്ചത്. കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല. പത്ത് പൈസയുടെ പോലും വില അറിഞ്ഞ് തന്നെ ജീവിച്ചിട്ടുള്ളയാളാണ്. ബസ്സില്‍ പോകാന്‍ ടിക്കറ്റിന് ഒരു രൂപ കൊടുക്കണം. അത് കൊടുക്കാതെ ആ പൈസ ഞാന്‍ കയ്യില്‍ വെക്കും. എന്നിട്ട് നടന്ന് പോകും. ശേഷം ആ ഒരു രൂപ എന്റെ കുടുക്കയില്‍ ഇടും. അങ്ങനുള്ളൊരു വ്യക്തിയാണ് ഞാന്‍. ഇന്നും ഞാന്‍ അങ്ങനെ തന്നെയാണ് എന്നുമാണ് ഷീലു പറയുന്നത്.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…