Categories: latest news

സാധാരണക്കാരന്റെ മകളായാണ് ഞാന്‍ വളര്‍ന്നത്; ഷീലു എബ്രഹാം

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമന്‍,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു.

സാധാരണക്കാരന്റെ മകളായിട്ടാണ് താന്‍ വളര്‍ന്നതെന്നും കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് തന്റെ സ്വഭാവം മാറില്ലെന്നും പറയുകയാണിപ്പോള്‍ ഷീലു. ഞാന്‍ വളരെ ലിമിറ്റഡായി നിന്ന് മുന്നോട്ട് പോകുന്നയാളാണ്. അത് എന്റെ ഭര്‍ത്താവിനും അറിയാം. ചെറുപ്പം മുതല്‍ ഒരുപാട് പൈസയുള്ള ആളല്ല ഞാന്‍. എന്റെ അപ്പന്‍ സാധാരണക്കാരനായിരുന്നു. സാധാരണക്കാരന്റെ മകളായിട്ടാണ് ജനിച്ച് ജീവിച്ചത്. കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല. പത്ത് പൈസയുടെ പോലും വില അറിഞ്ഞ് തന്നെ ജീവിച്ചിട്ടുള്ളയാളാണ്. ബസ്സില്‍ പോകാന്‍ ടിക്കറ്റിന് ഒരു രൂപ കൊടുക്കണം. അത് കൊടുക്കാതെ ആ പൈസ ഞാന്‍ കയ്യില്‍ വെക്കും. എന്നിട്ട് നടന്ന് പോകും. ശേഷം ആ ഒരു രൂപ എന്റെ കുടുക്കയില്‍ ഇടും. അങ്ങനുള്ളൊരു വ്യക്തിയാണ് ഞാന്‍. ഇന്നും ഞാന്‍ അങ്ങനെ തന്നെയാണ് എന്നുമാണ് ഷീലു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago