Categories: latest news

ആ ദിവസങ്ങളിലൊക്കെയും ഞാന്‍ വിശന്നിരിന്നിട്ടുണ്ട്; ലക്ഷ്മി പ്രിയ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു.

സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മകളെ പ്രസവിച്ചപ്പോഴുള്ള കാര്യങ്ങള്‍ പറയുകയാണ് ലക്ഷ്മി പ്രിയ. ഒരു പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് വേണ്ടി കൊതിക്കുന്ന സമയങ്ങളിലൊന്നും അവര്‍ രണ്ട് പേരും എനിക്കൊപ്പമുണ്ടായിരുന്നില്ല. എന്റെ മകളെ പ്രസവിച്ച സമയമാണ് എന്നെ കുറച്ച് കൂടെ കരുത്തുറ്റ സ്ത്രീയാക്കി മാറ്റിയത്. എനിക്കത് തുറന്ന് പറയുന്നത് കൊണ്ട് ഒരു അഭിമാനക്കുറവുമില്ല. ആറേ മുക്കാല്‍ മാസത്തിലാണ് മകള്‍ ജനിക്കുന്നത്. മകള്‍ എന്‍ഐസിയുവില്‍. ആ ദിവസങ്ങളിലൊക്കെയും ഞാന്‍ വിശന്നിരിന്നിട്ടുണ്ട്. ഹോസ്പിറ്റലില്‍ അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാന്റീനും കാര്യങ്ങളുമുണ്ട്. പക്ഷെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ വരുമ്പോഴും എന്‍ഐസിയുവില്‍ എങ്ങനെ മകനെ നോക്കിയോ അത് പോലെ നമ്മുടെ വീട്ടിലും നോക്കണം. അന്ന് സ്വിഗിയും സൊമാറ്റോയും ഇല്ല. ജയേഷേട്ടന്‍ പുറത്ത് പോയി ഭക്ഷണം വാങ്ങി വരണം. പക്ഷെ കുഞ്ഞിന് ഇന്‍ഫെക്ഷന്‍ വരുമെന്നതിനാല്‍ ജയേഷേട്ടനും ആള്‍ക്കാരോട് ഇടപഴകരുത്. രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കുഞ്ഞിന് ഫീഡ് ചെയ്യണം. പോസ്റ്റ്‌പോര്‍ട്ടത്തിന്റെ ബുദ്ധിമുട്ട് ഇപ്പോള്‍ ഒരുപാട് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പ്രസവിക്കുമ്പോള്‍ ചുറ്റിലും ആള്‍ക്കാര്‍ നില്‍ക്കുകയും പ്രസവം ആഘോഷമാക്കുകയും ചെയ്യുന്ന കാലത്തിലൂടെയാണ് നമ്മള്‍ പോകുന്നത് എന്നും ലക്ഷ്മി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago