മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന താരമാണ് മോഹിനി. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ആദിത്യ 369 എന്ന തെലുങ്കു ചിത്രത്തിലും, ഡാന്‍സര്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.
മലയാളം, തമിഴ്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബകോടതി, ഉല്ലാസപൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂര്‍ കനവ്, വേഷം, കലക്ടര്‍, പഞ്ചാബി ഹൗസ് തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുരിച്ചാണ് താരം തുറന്ന് സംസാരിക്കുന്നത്. വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം” എന്നാണ് മോഹിനി പറയുന്നത്.
”ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്” താരം പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…