Categories: latest news

ഭര്‍ത്താവിനെ മറന്നോ? മീന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോഴിതാ നടന്‍ ജഗപതി ബാബു അവതാരകനായ ഷോയില്‍ അതിഥിയായി എത്തിയ മീന തന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ?ഗോസിപ്പുകളില്‍ കൃത്യമായി മറുപടി നല്‍കിയിരിക്കുന്നു. എന്റെ ഭര്‍ത്താവ് മരിച്ച് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ രണ്ടാം വിവാഹത്തിന് തയ്യാറാവുകയാണെന്നും എന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ?ഗോസിപ്പുകള്‍ വന്നു. എന്തിനാണ് ഇങ്ങനെയൊക്കെ എഴുതിവിടുന്നതെന്നാണ് അത്തരം ?ഗോസിപ്പുകള്‍ കേട്ടപ്പോള്‍ തോന്നിയത്. സിനിമാ മേഖലയിലുള്ള വിവാഹമോചിതനായ ഒരാളുമായി ഞാന്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ പോകുന്നു എന്നും വാര്‍ത്ത വന്നു. അത്തരം വാര്‍ത്തകള്‍ കേട്ടപ്പോള്‍ എനിക്ക് എല്ലാത്തിനോടും വെറുപ്പ് തോന്നിയിരുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് കുടുംബമില്ലേയെന്നാണ് എനിക്ക് അന്ന് തോന്നിയത്. നടന്‍ ധനുഷും മീനയും വിവാഹിതരാകും എന്നാണ് ഒരിടയ്ക്ക് പ്രചരിച്ചിരുന്നത് എന്നും മീന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

17 hours ago

അടിപൊളി ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…

24 hours ago

ഗംഭീര ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

24 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

24 hours ago

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

2 days ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

2 days ago