Khushbhu
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ഖുശ്ബു. തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുതെന്ന് ഖുശ്ബു പറയുന്നു.
ഒരിക്കലും നിങ്ങളിലുള്ള വിശ്വാസം കളയരുത്. അപ്പോഴാണ് മറ്റുള്ളവര്‍ മുതലെടുക്കാന്‍ വരിക. എല്ലാ തരത്തിലുള്ള പുരുഷന്‍മാരെയും നിങ്ങള്‍ കാണും. ഓരോ പടിയിലും നല്ല ആളുകളും തെറ്റായ ആളുകളുമുണ്ടാകും. ഒരു കാര്യം ശരിയല്ലെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം. നോ എന്നാല്‍ നോ ആയിരിക്കണം. ഇന്ന് കുറച്ച് അഡ്ജസ്റ്റ് ചെയ്യാം, നാളെ ഞാന്‍ ശക്തി കണ്ടെത്തും എന്ന് നിങ്ങള്‍ കരുതിയാല്‍ അത് നടക്കില്ല. ഇതിന് അവസാനമില്ല. ഓരോ പടി മുന്നോട്ട് പോകണം എന്ന് ആ?ഗ്രഹിക്കുമ്പോഴും ആ കുറ്റബോധം നിങ്ങളുടെ മനസിലുണ്ടാകും. ഒരുപക്ഷെ നിങ്ങള്‍ ലക്ഷ്യം നേടും. പക്ഷെ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റില്ല. വിട്ടുവീഴ്ച ചെയ്തു എന്ന ചിന്ത മനസില്‍ ഓടിക്കൊണ്ടിരിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഒരിക്കല്‍ താന്‍ ഒപ്പമഭിനയിച്ച നടനെ ചെരുപ്പ് കാണിച്ച് വിരട്ടിയിട്ടുണ്ടെന്നും ഖുശ്ബു പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് മാളവിക മോഹനന്.…