Categories: latest news

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറത്ത് തമിഴിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഐശ്വര്യ തന്റെ തീരുമാനം അറിയിച്ചത്. വിസ്മരിക്കപ്പെട്ടേക്കാം എന്ന റിസ്‌ക് എടുക്കുകയാണെന്നാണ് താരം പറയുന്നത്. തനിക്ക് ഗുണകരമാകും എന്ന് കരുതിയൊരു കാര്യം തിരിച്ചടിയായെന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

ഏറെകാലമായി, ഈ രംഗത്ത് എന്നെ നിലനിര്‍ത്താനാന്‍ സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. പ്രത്യേകിച്ചും ഈ ഇന്‍ഡസ്ട്രിയുടെ സ്വഭാവം പരിഗണിക്കുമ്പോള്‍. എന്നാല്‍ നമുക്ക് സഹായകരമാകുമെന്ന് കരുതിയത് നേരെ തിരിഞ്ഞ് ഞാന്‍ അതിന് വേണ്ടി എന്ന അവസ്ഥയിലെത്തിച്ചു. എന്റെ ജോലിയും ഗവേഷണവും എന്തായിരിക്കണമോ അതില്‍ നിന്നും ഇത് എന്നെ വ്യതിചലിപ്പിച്ചു. എന്നിലെ എല്ലാ യഥാര്‍ത്ഥ ചിന്തകളേയും അകറ്റി. എന്റെ ഭാഷയേയും വാക്കുകളേയും ബാധിച്ചു. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കാതായി.

ഒരു സൂപ്പര്‍ നെറ്റിന്റെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വഴങ്ങാനും ഒരേ അച്ചില്‍ വാര്‍ത്തത് പോലൊരാളാകാനും ഞാന്‍ വിസമ്മതിക്കുന്നു. ഒരു സ്ത്രീയെന്ന നിലയില്‍, പാകപ്പെടുത്തലുകളേയും നിയന്ത്രണങ്ങളേയും കുറിച്ച് ബോധവതിയാകാന്‍ തന്നെ എനിക്ക് ഒരുപാട് പരിശീലനം വേണ്ടി വന്നു. അതിനെ ചെറുക്കാന്‍ വളരെ കഠിനമായ പരിശീലനം തന്നെ വേണ്ടി വന്നു. സമീപകാലത്ത് എനിക്കുണ്ടായ ആദ്യത്തെ ഒറിജിനല്‍ ചിന്തയാണിത്.

വിസ്മരിക്കപ്പെടും എന്ന റിസ്‌ക് ഞാന്‍ ഏറ്റെടുക്കുകയാണ്. ഇന്നത്തെ കാലത്ത് ഗ്രാമില്‍ നിന്നും പോയാല്‍ മനസില്‍ നിന്നും പോയി എന്നാണെങ്കിലും. എന്റെ ഉള്ളിലെ കലാകാരിയ്ക്കും കൊച്ചു പെണ്‍കുട്ടിയ്ക്കും വേണ്ടി ഞാന്‍ ആ ശരിയായ കാര്യം ചെയ്യുകയാണ്. അവളെ യഥാര്‍ത്ഥമായി നിലനിര്‍ത്താനും ഇന്റര്‍നെറ്റില്‍ നിന്നും പരിപൂര്‍ണ്ണമായി അപ്രതക്ഷ്യയാകാനും തീരുമാനിച്ചിരിക്കുന്നു. ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധങ്ങളും സിനിമകളും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

17 hours ago

അടിപൊളി ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…

24 hours ago

ഗംഭീര ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

1 day ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

1 day ago

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…

2 days ago

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

2 days ago