ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.
ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്. താരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാതായപ്പോഴാണ് താരം ദത്തെടുത്തത്.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് താരം പറയുന്നത്. ഞങ്ങള്‍ രണ്ട് പേരും തിരുവനന്തപുരംകാരാണ്. ഒരേ പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍. ഞങ്ങളുടെ മൂല്യ ബോധം ഒരുപോലെയാണ്. വ്യക്തികളെന്ന നിലയില്‍ വളരാന്‍ ഞങ്ങള്‍ പരസ്പരം അനുവദിച്ചു. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നതാണ് എനിക്ക് രാഹുലില്‍ ഇഷ്ടപ്പെട്ടത്. രാഹുലിന്റെ അമ്മ വളരെ സ്‌ട്രോങ്ങാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സയന്റിസ്റ്റുകളില്‍ ഒരാള്‍. ഒരുപാട് നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പം രാഹുലിന്റെ ജീവിതത്തിലെ സ്‌ട്രോങ് മദര്‍ ഫിഗറും. തന്റെ സ്വപ്നങ്ങള്‍ക്ക് തടസം നില്‍ക്കുന്നയാളല്ല രാഹുലെന്നും അഭിരാമി പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…