ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. 2004 ലെ ബോളിവുഡ് ചിത്രമായ ക്യുന്‍ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് കാജല്‍ അഭിനയരംഗത്തേക്ക് കടന്നത്. മുതിര്‍ന്ന തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ ബോമ്മലട്ടത്തില്‍ അര്‍ജുന്‍ സര്‍ജയ്ക്കൊപ്പം അഭിനയിച്ചു.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാജലിന്റെ വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്ലുവിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താരം ഒരു കുഞ്ഞിനും ജന്മം നല്‍കി.
ഇപ്പോള്‍ തനിക്കെതിരെ പ്രചരിച്ച വ്യാജവാര്‍ത്തക്കെതിരെ മറുപടി നല്‍കുകയാണ് താരം. എനിക്കൊരു വാഹനാപകടമുണ്ടായെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ കണ്ടു. വളരെ രസകരമായി തോന്നുന്നു. കാരണം തീര്‍ത്തും അസത്യമാണ്. ദൈവാനുഗ്രഹത്താല്‍, ഞാന്‍ പരിപൂര്‍ണ സൗഖ്യത്തോടെയും സുരക്ഷിതയായും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. സത്യത്തിലും പോസിറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് കാജല്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…