ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. താരം നായികയായി എത്തിയ ലോക ചാപ്റ്റര്‍ 1: ചന്ദ്ര തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
ഇപ്പോള്‍ ടോവിനോയില്‍ നിന്നും പഠിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുരയാണ് താരം. ഒരു അഭിനേതാവുന്നതിന്റെ ഏറ്റവും വലിയ ഗുണം ജീവിതത്തിലുടനീളം എന്തെങ്കിലും പുതിയത് പഠിക്കാന്‍ സാധിക്കുമെന്നതാണ്. എല്ലാ സിനിമയിലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. അതിപ്പോള്‍ ഡാന്‍സാണെങ്കിലും ഭാഷയാണെങ്കിലും ശരി. പുതിയ ഭാഷയും ഡയലക്ടുമൊക്കെ പഠിക്കാനാകും. അതാണ് അഭിനേതാവുന്നതിലൂടെ സാധ്യമാകുന്ന ഏറ്റവും നല്ല കാര്യം” കല്യാണി പറയുന്നു.”ഇക്കാര്യം ഞാന്‍ പഠിക്കുന്നത് ടൊവിനോയിലൂടെയാണ്. അദ്ദേഹം ഒരു കഥാപാത്രത്തിനായി തയ്യാറെടുപ്പ് നടത്തുന്ന സമയത്തല്ലെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചു കൊണ്ടിരിക്കും. നമ്മളേ തേടി ആ അവസരം എത്തുമ്പോള്‍ തയ്യാറെടുപ്പ് നടത്താന്‍ സമയം കിട്ടിയെന്ന് വരില്ല. ഞങ്ങളുടെ മലയാളം ഇന്‍ഡസ്ട്രിയില്‍ തയ്യാറെടുപ്പ് നടത്താന്‍ തീരെ സമയം കിട്ടില്ല. അതിനാല്‍ അവസരം വരുമ്പോള്‍ എന്തെങ്കിലും അറിഞ്ഞിരിക്കണമല്ലോ എന്നാണ് അദ്ദേഹം പറയുക.” എന്നും കല്യാണി പറയുന്നു.
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…