മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. കാസര്‍കോട്ടെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു നടിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേയില്ല. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡിഷന്‍ വന്നു. അന്ന് അവിടെയുള്ള കുട്ടികളെ കോര്‍ഡിനേറ്റ് ചെയ്യാന്‍ പോയതാണ്. അവിടെച്ചെന്ന് ഞാന്‍ അഭിനയിച്ചു. അങ്ങനെ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ അതുകഴിഞ്ഞ് മറ്റൊരു സിനിമയില്‍ അവസരം ലഭിച്ചു. എന്റെ മൂന്നാമത്തെ സിനിമ മമ്മൂക്കയുടെ കൂടെയാണ്.
ആദ്യമൊക്കെ വെക്കേഷന് പോകുന്നതു പോലെയായിരുന്നു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. പിന്നെ അതെനിക്ക് ഇഷ്ടമായിത്തുടങ്ങി. ഞങ്ങളുടെ നാട്ടിലൊന്നും ആരും അധികം തിയേറ്ററില്‍ പോലും പോകാറില്ല. അങ്ങനെയൊരു കള്‍ച്ചര്‍ അവിടെ ഇല്ല. ടിവിയിലൊക്കെ വരുന്ന സിനിമകള്‍ കാണും. ഞാന്‍ സിഐഡി മൂസ കണ്ടതിനു ശേഷം തിയേറ്ററില്‍ പോയി പിന്നെ കാണുന്നത് തട്ടത്തിന്‍ മറയത്താണ്”, ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…