മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്. സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് ഒരിക്കല്‍ മീര പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തിരുവല്ലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വന്ന കുട്ടിയാണ് ഞാന്‍. പള്ളിയില്‍ പോകുകയും വരികയും ചെയ്യുന്ന ആള്‍. പെട്ടെന്ന് സിനിമയിലേക്ക് എനിക്ക് അവസരം വന്നു.
വളരെ എക്‌സൈറ്റഡായിരുന്നു. രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടറാകണമെന്നൊക്കെ പറഞ്ഞാണ് വന്നത്. പിന്നെ സിനിമ ഇഷ്ടപ്പെട്ടു. ഈ രംഗത്ത് നിന്ന് കഴിഞ്ഞ ശേഷം ഗോസിപ്പുകളും മറ്റും വന്ന ഒരു ഘട്ടമുണ്ടായിരുന്നു. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഈ സ്ഥലം ഞാന്‍ വെറുക്കാന്‍ തുടങ്ങി. ആര്‍ട്ട് എനിക്ക് ഇഷ്ടമാണ് എന്നും മീര പറയുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…