Categories: latest news

നിയമം പഠിക്കാന്‍ ഒരുങ്ങി സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം. ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു നിര്‍മാതാവ് സാന്ദ്ര തോമസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പിന്നീട് സാന്ദ്ര കോടതിയ സമീപിച്ചതുമൊക്കെ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നിയമപഠനത്തില്‍ ബിരുദം നേടാന്‍ ഒരുങ്ങുകയാണ് സാന്ദ്ര തോമസ്.

ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ അഡ്മിഷന്‍ എടുത്തതായി സാന്ദ്ര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പുതിയ അധ്യായം തുടങ്ങുകയാണെന്ന് സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു. ക്രൈസ്റ്റ് അക്കാദമിക്ക് മുന്‍പില്‍ നിന്നുള്ള ചിത്രങ്ങളും സാന്ദ്ര ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

2 hours ago

അടിപൊളി ചിത്രങ്ങളുമായി മാളവിക മോഹനന്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

2 hours ago

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി ഹണി റോസ്

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി…

2 hours ago

പാര്‍വതിയേയും ജയറാമിനേയും കൂട്ടിമുട്ടിക്കാനുള്ള ഹംസമായിരുന്നു ഞാന്‍; ഉര്‍വശി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…

18 hours ago

പല കളിയാക്കലുകളും നേരിട്ടു;കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

18 hours ago

കിടിലന്‍ പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago