Categories: latest news

പല്ലിന്റെ അടുത്തുള്ള ഞരമ്പ് ബ്ലോക് ആയെന്ന് പറഞ്ഞു; തനിക്ക് കാന്‍സര്‍ വന്നതിനെക്കുറിച്ച് മണിയന്‍ പിള്ള രാജു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയന്‍പിള്ള രാജു. കോമഡി കഥാപാത്രങ്ങള്‍ ചെയ്തും സീരിയസ് റോളുകള്‍ ചെയ്തും അദ്ദേഹം ആരാധകരെ നേടിയെടുത്തു. എപ്പോഴും ചിരിച്ച മുഖത്തോടു കൂടി മാത്രമേ മണിയന്‍പിള്ള രാജുവിനെ കാണാന്‍ സാധിച്ചിട്ടുള്ളൂ. അതേ ചിരിയോടെയാണ് അദ്ദേഹം കാന്‍സറിനെ നേരിട്ടതും.

പോയ വര്‍ഷമാണ് മണിയന്‍പിള്ള രാജുവിന് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് കഠിനമായ ചികിത്സയും പിന്നീടുള്ള വിശ്രമ കാലവും. എല്ലാം മറികടന്ന് അതേ ചിരിയോടെ അദ്ദേഹം മടങ്ങി വരികയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രോഗത്തെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

”ചെവി വേദനയായിരുന്നു തുടക്കം. പല ഇഎന്‍ടി ഡോക്ടര്‍മാരേയും കണ്ടു. തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ. അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു. പക്ഷെ പിറ്റേന്ന് വീണ്ടും വേദന” മണിയന്‍പിള്ള രാജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago