Categories: latest news

ആ സിനിമയിലേക്ക് തന്നെ തിരഞ്ഞെടുത്തത് മമ്മൂക്ക; മാളവിക മോഹന്‍ പറയുന്നു

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

പട്ടം പോലെയിലേക്ക് താനെത്തുന്നത് മമ്മൂട്ടി വഴിയാണെന്നാണ് മാളവിക പറയുന്നത്. മമ്മൂട്ടിയായിരുന്നു മാളവികയെ ഓഡിഷന്‍ ചെയ്തതും.
മുംബൈയില്‍ മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഒരു ദിവസം അച്ഛന്‍ പറഞ്ഞു. അമ്മയും ഞാനും ഞങ്ങളുടെ അയല്‍ക്കാരായ കുറേ മലയാളികളും ലൊക്കേഷനിലെത്തി. അവിടെ മമ്മൂക്ക ഐപാഡുമായി ഇരിക്കുന്നുണ്ട്. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിക്കുന്നതു പോലെ തോന്നി. എന്നെത്തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കുറച്ച് നേരം അന്തംവിട്ടു നിന്നു. അദ്ദേഹം അടുത്തേക്ക് വിളിച്ചു. സംശയത്തോടെ അടുത്ത് ചെന്നപ്പോള്‍ മമ്മൂക്ക എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു” മാളവിക പറയുന്നു.

”കുട്ടി എന്താണ് ചെയ്യുന്നതെന്നായിരുന്നു ആദ്യ ചോദ്യം. കോളേജില്‍ പഠിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് അടുത്ത പ്ലാന്‍ എന്നായി. ഞാന്‍ എന്തു പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അടുത്ത ചോദ്യമെത്തി. എന്റെ മോന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമയുണ്ട്. അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? ഞെട്ടിത്തരിച്ച എന്നോട് കുറച്ച് മുന്നോട്ട് പോയി തന്റെ അടുത്തേക്ക് നടന്നു വരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ അനുസരിച്ചു” എന്നാണ് മാളവിക പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago