Categories: latest news

പുതിയ ജീവിതത്തില്‍ തമിഴ് താലി തിരഞ്ഞെടുത്തതിന്റെ കാരണം പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. ഇപ്പോളിതാ വിവാഹത്തിന് തമിഴ് സ്‌റ്റൈല്‍ താലി ഉപയോഗിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ.

”എന്റേത് വിശ്വകര്‍മ താലിയാണ്. ഒരു തമിഴ് താലിയാണ് അത്. എനിക്ക് തമിഴുമായി ബന്ധമുണ്ട്. അമ്മയുടെ കുടുംബത്തിന് തമിഴ് റൂട്ട്‌സുണ്ട്. അതുകൊണ്ട് ഞാന്‍ പാതി തമിഴാണ്. അതുകൊണ്ടു തന്നെ തമിഴ് താലി എനിക്ക് ഇഷ്ടമാണ്. തമിഴ് താലി കുറച്ച് കൂടി വലുതാണ്. എനിക്ക് അത്ര വലിപ്പം വേണ്ടാത്തതുകൊണ്ടാണ് ചെറുതാക്കി ഇങ്ങനൊരു താലി തയ്യാറാക്കി എടുത്തത്”, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ആര്യ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അവന്‍ എല്ലാം എന്നോട് പറയുമെന്ന് വിശ്വസിക്കുന്നില്ല; മകനെക്കുറിച്ച് നവ്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

4 hours ago

ചുവപ്പില്‍ ഗംഭീര ലുക്കുമായി കാജള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ കാജള്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ക്യൂട്ട് ലുക്കുമായി സ്രിന്റ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തര്‍ അനില്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

18 hours ago

കിടിലന്‍ ഗെറ്റപ്പുമായി മാളവിക മോഹനന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

18 hours ago

സാരിയില്‍ മനോഹരിയായി അനുസിത്താര

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago