Categories: latest news

തലയണമന്ത്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എന്റെ ഒരു അമ്മായിയാണ്: ഉര്‍വശി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.

1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. തലയണമന്ത്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ എന്റെയൊരു അമ്മായിയാണ് അവരിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ലാല്‍ സലാം സിനിമ ചെയ്യുമ്പോള്‍ അതിലെ അന്നമ്മ എന്റെയടുത്ത് നില്‍പ്പുണ്ട്. അന്നമ്മയുടെ അടുത്തു നിന്ന് മുട്ടയും താറാവ് റോസ്റ്റും വാങ്ങി കഴിച്ചു കൊണ്ടാണ് ഷോട്ടിന് പോകുന്നത്. 1921 ല്‍ അഭിനയിച്ചപ്പോള്‍ അതിലെ അമ്മയെ പോയി കണ്ടിരുന്നു. മക്കളത് ചെയ്യുന്നോ നല്ലതാ എന്ന് പറഞ്ഞ് ആ അമ്മ കുറേ അനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ ജീവിച്ചിരിക്കുന്നവരുടെ റോള്‍ ചെയ്യാന്‍ പറ്റിയതൊക്കെയാണ് ഈയൊരു ജീവിതത്തിന്റെ സൗഭാഗ്യം എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago