Categories: latest news

ബിജുചേട്ടന് ഭയങ്കര ജാഡയാണെന്ന് കരുതി; സംയുക്ത വര്‍മ്മ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

Biju Menon and Samyuktha Varma

ഇപ്പോള്‍ ബിജു മേനോനെക്കുറിച്ചാണ് താരം സംസംരിക്കുന്നത്. ബിജുവേട്ടന്‍ സിനിമയില്‍ വന്നു കഴിഞ്ഞ്, പ്രണയവര്‍ണ്ണങ്ങള്‍ ഒക്കെ റിലീസ് ആയ സമയത്ത്, കോളേജിലെ ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍, അതിന് ക്ഷണിക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചിരുന്നു. അപ്പോള്‍ ‘വരാന്‍ പറ്റില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇയാള്‍ക്ക് ഭയങ്കര ജാടയാണല്ലോ എന്ന്. അന്ന് ഞാന്‍ എന്റെ ഫ്രണ്ട്‌സിനോടും, മറ്റുള്ളവരോടും ഒക്കെ പറഞ്ഞു, ‘എന്തൊരു ജാഡയാണ് ഈ ബിജു മേനോന്,’ എന്നൊക്കെ. അന്ന് ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞ് ഭയങ്കരമായി ക്രിട്ടിസൈസ് ചെയ്തിരുന്നു,’ സംയുക്ത വര്‍മ്മ വെളിപ്പെടുത്തി.

ജോയൽ മാത്യൂസ്

Recent Posts

ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകും: ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

3 hours ago

ഐശ്വര്യ റായി കൂടെ ഉണ്ടാതയതുകൊണ്ട് സല്‍മാന്‍ കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ചു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

3 hours ago

ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞു; മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

3 hours ago

മീനൂട്ടി തനിക്ക് സ്വന്തം സഹോദരിയെപ്പോലെ; നമിത പ്രമോദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…

3 hours ago

രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ല; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

5 hours ago

അടിപൊളി ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago